ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 3 ന് ആശംസകളുമായി നിരവധി സെലിബ്രിറ്റികൾ സോഷ്യൽ മീഡിയയിൽ എത്തി.അമേരിക്കയുടെ ഗുസ്തി ഇതിഹാസവും നടനുമായ ജോൺ സീന സമൂഹമാദ്ധ്യമങ്ങളിലൂടെ ഇന്ത്യൻ ദേശീയ പതാകയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസ അറിയിച്ചത് .ഒരു അടിക്കുറിപ്പും കൂടാതെയാണ് ചിത്രം പങ്കിട്ടതെങ്കിലും ഇത് ചന്ദ്രയാൻ ദൗത്യത്തിനുള്ള ആശംസയാണെന്ന് വ്യക്തമാണ് . ഇന്ത്യയിൽ ജോൺ സീനയ്‌ക്ക് ധാരാളം ആരാധകരുമുണ്ട് . സോഷ്യൽ മീഡിയയിൽ ഇന്ത്യക്കാരുമായി അദ്ദേഹം സജീവമായി ഇടപഴകാറുമുണ്ട് .
ചന്ദ്രയാൻ 3 ദൗത്യം വിജയിക്കുമെന്ന പ്രതീക്ഷ പങ്ക് വച്ച് നടൻ മാധവനും രംഗത്തെത്തി . സമ്പൂർണ വിജയമാകും — എന്റെ വാക്കുകൾ അടയാളപ്പെടുത്തുക. ഈ ഗംഭീര വിജയത്തിന് @isro IN ADVANCE അഭിനന്ദനങ്ങൾ. ഞാൻ വളരെ സന്തോഷവാനാണ്, അഭിമാനിക്കുന്നു – @NambiNOfficial നും അഭിനന്ദനങ്ങൾ .. – എന്നാണ് അദ്ദേഹം കുറിച്ചത് .
കന്നഡ നടനും സംവിധായകനുമായ റിഷബ് ഷെട്ടിയും ഐഎസ്ആർഒയ്‌ക്കായി പ്രാർത്ഥിക്കുന്നതായി കുറിച്ചു. “ഈ ചരിത്രദിനത്തിന് സാക്ഷ്യം വഹിക്കുന്നതിന്റെ ഭാഗമാകുന്നതിൽ ആവേശം . ഇന്ത്യ നാളെ മറ്റൊരു നാഴികക്കല്ല് കൂടി കുറിക്കുന്നു. #വിക്രംലാൻഡറിന്റെ (sic) സുരക്ഷിതമായ ലാൻഡിംഗിനായി നമുക്ക് പ്രാർത്ഥനയിൽ പങ്കുചേരാം.‘ അദ്ദേഹം കുറിച്ചു.
Comments