ലോകം നോക്കിനിൽക്കുമ്പോൾ ഇന്ത്യ ചന്ദ്രയാനിലൂടെ ബഹിരാകാശത്ത് പുതുയുഗം രചിച്ചു : അമിത് ഷാ
ന്യൂഡൽഹി: ലോകം നോക്കിനിൽക്കുമ്പോൾ ഇന്ത്യ ചന്ദ്രയാനിലൂടെ ബഹിരാകാശത്ത് പുതുയുഗം രചിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മിഷൻ ചരിത്രവിജയമാക്കാൻ പ്രയത്‌നിച്ച ഇസ്രോയോടും ശാസ്ത്രജ്ഞരോടുമുള്ള നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ ഇന്ത്യൻ ബൗദ്ധികശക്തിയുടെയും അമൃതകാലത്തിലൂടെയുള്ള രാജ്യത്തിന്റെ ജൈത്രയാത്രയുടെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ മേഖലയിൽ ലോക നേതാവായി മറുന്ന ഇന്ത്യയുടെ ചുവടുവയ്പ്പുകൂടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൗത്യത്തിന്റെ വിജയത്തോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സ്പർശിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ. ബഹിരാകാശത്ത് ഇന്ത്യയുടെ നേട്ടം പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചു. ഇന്ത്യൻ കമ്പനികൾക്ക് ബഹിരാകാശത്തേക്ക് ഒരു പന്ഥാവാണ് തുറന്നിരിക്കുന്നത്. ഇത് നമ്മുടെ യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതീക്ഷകൾക്ക് വിരാമമിട്ട് ഇന്ദുകല ചൂടി ഇന്ത്യ. ഇന്ന് വൈകുന്നേരം 6.04-ഓടെയായിരുന്നു ലോകം കാത്തിരുന്ന ലാൻഡിംഗ്. അതിസങ്കീർണമായ സങ്കീർണമായ നാല് ഘട്ടങ്ങൾക്ക് ശേഷമാണ് ലാൻഡിംഗ്. ഇതോടെ ചന്ദ്രനിലെത്തുന്ന നാലാമത്തെ രാജ്യമായും ദക്ഷിണധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറി.
India becomes the first nation to touch the south pole of the moon with the success of the #Chandrayaan3 Mission.
The new space odyssey flies India’s celestial ambitions to newer heights, setting it apart as the world’s launchpad for space projects.
Unlocking a gateway to space…
— Amit Shah (@AmitShah) August 23, 2023
Comments