ഇന്ത്യയുടെ അഭിമാന ദൗത്യം വിജയം കണ്ടതിൽ ആശംസകളുമായി പാകിസ്താൻ മുൻ മന്ത്രി ഫഹാദ് ഹുസൈൻ ചൗധരി. ഐഎസ്ആർഒയുടെ ബൃഹത്തായ ദിനമാണ് ഇത്. ഇസ്രോ മേധാവി എസ്. സോമനാഥിന്റെ നേതൃത്വത്തിലുള്ള യുവ ശാസ്ത്രജ്ഞർ ഈ വിജയം ആഘോഷിക്കുന്നത് കാണാനായി. സ്വപ്നങ്ങളുള്ള യുവ തലമുറയ്ക്ക് മാത്രമേ ഈ ലോകത്തെ മാറ്റി മറിക്കാൻ കഴിയൂ.. വിജയാംശംസകൾ- പാകിസ്താൻ മുൻ വാർത്ത വിനിമയ പ്രക്ഷേപണ മന്ത്രാലയ മന്ത്രി ട്വിറ്ററിൽ കുറിച്ചു.
ചന്ദ്രയാൻ ദൗത്യം ചന്ദ്രന്റെ പ്രതലത്തിൽ ഇറങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപേ ആശംസ അറിയിച്ചും മന്ത്രി രംഗത്തെത്തിയിരുന്നു. വർഷങ്ങളായി ഇസ്രോയെ അധിക്ഷേപിച്ചിരുന്ന ഫഹാദ് ഹുസൈനാണ് ഞെടിയിടയിൽ മാറിയതെന്നും ശ്രദ്ധയേമാണ്. രാജ്യം ഏറെ പ്രതീക്ഷയോടെ അയച്ച ചന്ദ്രയാൻ-2 അപ്രതീക്ഷതമായി പരാജയപ്പെട്ട നിമിഷത്തിൽ ഫഹാദിന്റെ വാക്കുകൾ ഏറെ വിവാദമായിരുന്നു. ചന്ദ്രയാൻ-2നായി 900 കോടി രൂപ ചെലവഴിച്ചത് സംബന്ധിച്ച് ബുദ്ധിപരമായ മേഖലകളിലേക്ക് ഇന്ത്യ ഇറങ്ങി തിരിച്ചെന്നായിരുന്നു പറഞ്ഞിരുന്നത്. ചന്ദ്രയാൻ-3ന്റെ വിജയാംശസ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നതിനിടെയിൽ 2019-ലെ പരാമർശവും ചർച്ച ചെയ്യപ്പെടുന്നുണ്ട്.
















Comments