ചന്ദ്രന്റെ പ്രതലത്തിൽ ഇന്ത്യയുടെ പേടകം എത്തിക്കുക എന്ന വലിയ സ്വപ്‌നം നമ്മൾ യാഥാർത്ഥ്യമാക്കി. ഭാരതീയർക്ക് അസാധ്യമായ ഒന്നുമില്ലെന്ന് നമ്മൾ തെളിയിച്ച് കഴിഞ്ഞു. വിക്രമെന്ന ലാൻഡറെ ഇന്നലെ വൈകുന്നേരം സുരക്ഷിതമായി ഇന്ത്യൻ ശാസ്ത്രജ്ഞർ ചന്ദ്രോപരിതലത്തിലിറക്കി. മണിക്കൂറുകൾക്ക് ശേഷം ലാൻഡറിന്റെ വാതിലുകൾ തുറന്ന് പ്രഗ്യാൻ പുറത്തേക്കിറങ്ങി. ഇനി വൈകാതെ തന്നെ ഇതിൽ ഘടിപ്പിച്ചിരിക്കുന്ന ആറ് പേലോഡുകൾ പ്രവർത്തനം ആരംഭിക്കും. അതിനായുള്ള കാത്തിരിപ്പിലാണ് ഓരോ ഭാരതീയനും. ദക്ഷിണധ്രുവത്തിൽ അമൂല്യ വിവരങ്ങൾ പങ്കുവെക്കുന്നത് ഈ പേലോഡുകളായിരിക്കും.
ഒരു ചാന്ദ്രദിനമാണ് ലാൻഡറിന്റെയും റോവറിന്റെയും ആയുസ്. ഭൂമിയിലെ കണക്ക് പ്രകാരം ഇത് 14 ദിവസമാണ്. ചന്ദ്രന്റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ പ്രതലമാണ് റോവർ 14 ദിവസങ്ങൾക്ക് ശേഷം പ്രവർത്തനരഹിതമാകാനുള്ള കാരണം. മൈനസ് 238 ഡിഗ്രി സെൽഷ്യൽസ് വരെ തണുപ്പാണ് ചാന്ദ്രരാത്രിയിൽ. 14 ദിവസങ്ങൾക്ക് ശേഷം മാത്രമാണ് അടുത്ത സൂര്യോദയമെന്നതിനാൽ തന്നെ പ്രഗ്യാൻ പ്രവർത്തന രഹിതമാകും. അതുകൊണ്ടാണ് ഒരു ചാന്ദ്രദിനം മാത്രമാണ് റോവറിന് ആയുസ് ഉള്ളൂവെന്ന് പറയാൻ കാരണം.
സൗരോർജത്തിലാണ് ലാൻഡറും റോവറും പ്രവർത്തിക്കുന്നത്. 14 ദിവസങ്ങൾക്ക് ശേഷമുള്ള 14 ദിനം ചന്ദ്രനിൽ സൂര്യ പ്രകാശം എത്തില്ല. അതുകൊണ്ട് തന്നെ സൂര്യ രശ്മികളെ ഊർജ്ജമാക്കാൻ പേടകത്തിന് കഴിയാതെ വരും. ഇക്കാരണത്താലാണ് 14 ദിവസത്തെ ആയുസ് മാത്രം ദൗത്യത്തിന് കണക്കാക്കുന്നത്. എന്നാൽ ഈ 14 ദിവസങ്ങൾക്ക് ശേഷം, വീണ്ടും സൂര്യരശ്മികൾ ചന്ദ്രന്റെ പ്രതലത്തിൽ പതിക്കുമ്പോൾ പേടകത്തിന് വീണ്ടും പ്രവർത്തിക്കാൻ കഴിഞ്ഞാൽ ചന്ദ്രനിലെ രഹസ്യങ്ങൽ കണ്ടെത്താൻ സഹായകമാകും.
ആറു ചക്രങ്ങളുള്ള റോവറാണ് ചന്ദ്രനിൽ ഓടി നടന്ന് വിവരങ്ങൾ ശേഖരിക്കുക. ഏറ്റവും പിന്നിലെ രണ്ട് ചക്രങ്ങളിൽ ഐഎസ്ആർഒയുടെ മുദ്രയും സിംഹമടങ്ങിയ അശോക സ്തംഭവും മുദ്രണം ചെയ്തിട്ടുണ്ട്. പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ തലങ്ങും വിലങ്ങും ഓടുമ്പോൾ ആ പ്രതലത്തിൽ ഇന്ത്യയുടെ ഈ കീർത്തി മുദ്രകളും പതിയും. ജീവിയും വെള്ളവും ഒന്നുമില്ലാത്തതിനാൽ ഇവ മായാതെ ചന്ദ്രന്റെ പ്രതലത്തോട് ചേർന്ന് കിടക്കും. ആരും എത്തിപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ പ്രതലത്തിൽ ഇന്ത്യയുടെ യശസ് പതിയും.
3,9000 കിലോഗ്രാം ഭാരവുമായി ഭൂമിയിൽ നിന്നും പോയ പേടകത്തിന് ലാൻഡിംഗ് സമയത്ത് ആകെ 1,752 കിലോഗ്രാം ഭാരം മാത്രമാണുണ്ടായിരുന്നത്. 26 കിലോഗ്രാം ഭാരം മാത്രമാണ് റോവറിനുള്ളത്. ദക്ഷിണധ്രുവത്തിലെ പരന്ന പ്രതലത്തിലാണ് പേടകം സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ദൗത്യത്തിന് ശേഷം ലാൻഡറും റോവറും ഭൂമിയിലേക്ക് വരില്ല. ചന്ദ്രനിൽ തന്നെ തുടരും.
ദക്ഷിണ ധ്രുവത്തിൽ നിന്ന് ആയിരക്കണക്കിന് കാര്യങ്ങളാകും ചന്ദ്രയാൻ മൂന്ന് പേടകം പഠിക്കുക. ഈ പതിനാല് ദിനങ്ങളിൽ റോവർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ ശാസ്ത്രജ്ഞർ ലാൻഡറിൽ നിന്നും ലോവറിൽ നിന്നും വരുന്ന അഞ്ച് ഉപകരണങ്ങളിൽ നിന്നും വരുന്ന ടൺ കണക്കിന് ഡാറ്റാ വിശകലനം ചെയ്യാൻ തുടങ്ങും. സെക്കൻഡിൽ ഒരു സെന്റിമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ നാവിഗേഷൻ ക്യാമറകൾ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകൾ സ്‌കാൻ ചെയ്യും.
















Comments