അമ്പിളി മാമാനെ തൊട്ടറിയാൻ കുഞ്ഞൻ പ്രഗ്യാൻ; 3900 കിലോ ഭാരവുമായി യാത്ര ആരംഭിച്ച ചന്ദ്രയാൻ-3 ഇപ്പോൾ 26 കിലോ; 14 ദിവസങ്ങൾക്ക് ശേഷം പേടകത്തിന് എന്ത് സംഭവിക്കും?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്പിളി മാമാനെ തൊട്ടറിയാൻ കുഞ്ഞൻ പ്രഗ്യാൻ; 3900 കിലോ ഭാരവുമായി യാത്ര ആരംഭിച്ച ചന്ദ്രയാൻ-3 ഇപ്പോൾ 26 കിലോ; 14 ദിവസങ്ങൾക്ക് ശേഷം പേടകത്തിന് എന്ത് സംഭവിക്കും?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 09:44 am IST
FacebookTwitterWhatsAppTelegram

ചന്ദ്രന്റെ പ്രതലത്തിൽ ഇന്ത്യയുടെ പേടകം എത്തിക്കുക എന്ന വലിയ സ്വപ്‌നം നമ്മൾ യാഥാർത്ഥ്യമാക്കി. ഭാരതീയർക്ക് അസാധ്യമായ ഒന്നുമില്ലെന്ന് നമ്മൾ തെളിയിച്ച് കഴിഞ്ഞു. വിക്രമെന്ന ലാൻഡറെ ഇന്നലെ വൈകുന്നേരം സുരക്ഷിതമായി ഇന്ത്യൻ ശാസ്ത്രജ്ഞർ ചന്ദ്രോപരിതലത്തിലിറക്കി. മണിക്കൂറുകൾക്ക് ശേഷം ലാൻഡറിന്റെ വാതിലുകൾ തുറന്ന് പ്രഗ്യാൻ പുറത്തേക്കിറങ്ങി. ഇനി വൈകാതെ തന്നെ ഇതിൽ ഘടിപ്പിച്ചിരിക്കുന്ന ആറ് പേലോഡുകൾ പ്രവർത്തനം ആരംഭിക്കും. അതിനായുള്ള കാത്തിരിപ്പിലാണ് ഓരോ ഭാരതീയനും. ദക്ഷിണധ്രുവത്തിൽ അമൂല്യ വിവരങ്ങൾ പങ്കുവെക്കുന്നത് ഈ പേലോഡുകളായിരിക്കും.

ഒരു ചാന്ദ്രദിനമാണ് ലാൻഡറിന്റെയും റോവറിന്റെയും ആയുസ്. ഭൂമിയിലെ കണക്ക് പ്രകാരം ഇത് 14 ദിവസമാണ്. ചന്ദ്രന്റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ പ്രതലമാണ് റോവർ 14 ദിവസങ്ങൾക്ക് ശേഷം പ്രവർത്തനരഹിതമാകാനുള്ള കാരണം. മൈനസ് 238 ഡിഗ്രി സെൽഷ്യൽസ് വരെ തണുപ്പാണ് ചാന്ദ്രരാത്രിയിൽ. 14 ദിവസങ്ങൾക്ക് ശേഷം മാത്രമാണ് അടുത്ത സൂര്യോദയമെന്നതിനാൽ തന്നെ പ്രഗ്യാൻ പ്രവർത്തന രഹിതമാകും. അതുകൊണ്ടാണ് ഒരു ചാന്ദ്രദിനം മാത്രമാണ് റോവറിന് ആയുസ് ഉള്ളൂവെന്ന് പറയാൻ കാരണം.

സൗരോർജത്തിലാണ് ലാൻഡറും റോവറും പ്രവർത്തിക്കുന്നത്. 14 ദിവസങ്ങൾക്ക് ശേഷമുള്ള 14 ദിനം ചന്ദ്രനിൽ സൂര്യ പ്രകാശം എത്തില്ല. അതുകൊണ്ട് തന്നെ സൂര്യ രശ്മികളെ ഊർജ്ജമാക്കാൻ പേടകത്തിന് കഴിയാതെ വരും. ഇക്കാരണത്താലാണ് 14 ദിവസത്തെ ആയുസ് മാത്രം ദൗത്യത്തിന് കണക്കാക്കുന്നത്. എന്നാൽ ഈ 14 ദിവസങ്ങൾക്ക് ശേഷം, വീണ്ടും സൂര്യരശ്മികൾ ചന്ദ്രന്റെ പ്രതലത്തിൽ പതിക്കുമ്പോൾ പേടകത്തിന് വീണ്ടും പ്രവർത്തിക്കാൻ കഴിഞ്ഞാൽ ചന്ദ്രനിലെ രഹസ്യങ്ങൽ കണ്ടെത്താൻ സഹായകമാകും.

ആറു ചക്രങ്ങളുള്ള റോവറാണ് ചന്ദ്രനിൽ ഓടി നടന്ന് വിവരങ്ങൾ ശേഖരിക്കുക. ഏറ്റവും പിന്നിലെ രണ്ട് ചക്രങ്ങളിൽ ഐഎസ്ആർഒയുടെ മുദ്രയും സിംഹമടങ്ങിയ അശോക സ്തംഭവും മുദ്രണം ചെയ്തിട്ടുണ്ട്. പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ തലങ്ങും വിലങ്ങും ഓടുമ്പോൾ ആ പ്രതലത്തിൽ ഇന്ത്യയുടെ ഈ കീർത്തി മുദ്രകളും പതിയും. ജീവിയും വെള്ളവും ഒന്നുമില്ലാത്തതിനാൽ ഇവ മായാതെ ചന്ദ്രന്റെ പ്രതലത്തോട് ചേർന്ന് കിടക്കും. ആരും എത്തിപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ പ്രതലത്തിൽ ഇന്ത്യയുടെ യശസ് പതിയും.

3,9000 കിലോഗ്രാം ഭാരവുമായി ഭൂമിയിൽ നിന്നും പോയ പേടകത്തിന് ലാൻഡിംഗ് സമയത്ത് ആകെ 1,752 കിലോഗ്രാം ഭാരം മാത്രമാണുണ്ടായിരുന്നത്. 26 കിലോഗ്രാം ഭാരം മാത്രമാണ് റോവറിനുള്ളത്. ദക്ഷിണധ്രുവത്തിലെ പരന്ന പ്രതലത്തിലാണ് പേടകം സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ദൗത്യത്തിന് ശേഷം ലാൻഡറും റോവറും ഭൂമിയിലേക്ക് വരില്ല. ചന്ദ്രനിൽ തന്നെ തുടരും.

ദക്ഷിണ ധ്രുവത്തിൽ നിന്ന് ആയിരക്കണക്കിന് കാര്യങ്ങളാകും ചന്ദ്രയാൻ മൂന്ന് പേടകം പഠിക്കുക. ഈ പതിനാല് ദിനങ്ങളിൽ റോവർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ ശാസ്ത്രജ്ഞർ ലാൻഡറിൽ നിന്നും ലോവറിൽ നിന്നും വരുന്ന അഞ്ച് ഉപകരണങ്ങളിൽ നിന്നും വരുന്ന ടൺ കണക്കിന് ഡാറ്റാ വിശകലനം ചെയ്യാൻ തുടങ്ങും. സെക്കൻഡിൽ ഒരു സെന്റിമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ നാവിഗേഷൻ ക്യാമറകൾ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകൾ സ്‌കാൻ ചെയ്യും.

Tags: isrochandrayaan-3RoverPragyan
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies