കണ്ണൂർ: മാഹിയിൽ വന്ദേ ഭാരത് എക്‌സ്പ്രസ്സിന് നേരെ കല്ലേറിഞ്ഞ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഇയാളെ ആര്ർപിഎഫ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു,
കഴിഞ്ഞ ആഴ്ചയാണ് സംഭവം. തലശ്ശേരിയ്‌ക്കും മാഹിയ്‌ക്കും ഇടയിൽ വച്ചുണ്ടായ കല്ലേറിൽ വന്ദേഭാരതിന്റെ സി- ഏട്ട് കോച്ചിന്റെ ചില്ലുകൾ തകർന്നിരുന്നു. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുളള യാത്രക്കിടെയാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ ദേഹത്തേയ്‌ക്ക് ചില്ലുകൾ തെറിച്ചെന്ന് യാത്രക്കാർ പറഞ്ഞിരുന്നു.
രാജ്യത്ത് ട്രെയിനുകൾക്ക് നേരെ ഏറ്റവും അധികം ആക്രമണങ്ങൾ നടക്കുന്നത് കേരളത്തിലാണെന്ന് അടുത്തിടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന് റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്‌സ് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ആർപിഎഫിന്റെ റിപ്പോർട്ടുകൾ ശരിവയ്‌ക്കുന്നതായിരുന്നു സമീപകാലത്ത് ട്രെയിനുകൾക്ക് നേരെയുണ്ടായ ആക്രമണം.
















Comments