പാലക്കാട്: വാളയാറിൽ റെയിൽവേ നിർമ്മിച്ച അടിപ്പാതയിലൂടെ കടന്ന് കൊമ്പൻ. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഒറ്റക്കൊമ്പൻ അടിപ്പാതയിലൂടെ കടന്ന് പോയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ട്രെയിൽ തട്ടി കാട്ടാനകൾ ചരിയുന്ന സംഭവങ്ങൾ കണക്കിലെടുത്ത് കേന്ദ്രസർക്കാരാണ് 3.7 കോടി രൂപ ചിലവഴിച്ച് അടിപ്പാത നിർമ്മിച്ചത്
ആനത്താരയായതിനാൽ ട്രെയിൻ തട്ടി കാട്ടാനകളും മറ്റു വന്യമൃഗങ്ങളും ചരിയുന്ന സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ ഇത്തരം ഒരു പദ്ധതി നിർമ്മിച്ചത്. ആനത്താര മുന്നിൽ കണ്ട് ട്രെയിനുകളുടെ വേഗത്തിൽ പരിധി നിശ്ചയിച്ചിട്ടുണ്ടായിരുന്നു. അടിപ്പാത യാഥാർത്ഥ്യമായതോടെ ട്രെയിനുകളുടെ വേഗനിയന്ത്രണം ഒഴിവാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ അധികൃതർ.
വാളയാറിനും നവകരയ്‌ക്കും ഇടയിലായി നിർമ്മിച്ചിരിക്കുന്ന ഈ അടിപ്പാത വന്യമൃഗങ്ങൾക്ക് റെയിൽവേ നേരിട്ട് മുറിച്ചു കടക്കുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷമായി മറു വശത്ത് എത്താൻ സരഹായിക്കുന്നു. ഒന്നര വർഷത്തിനിടെ വാളയാറിനും ഒലവക്കോടിനും ഇടയിൽ ബി ട്രാക്കിൽ 7 ആനകളാണ് ട്രെയിൽ തട്ടി ചരിഞ്ഞത്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി ആനകൾക്കും മറ്റ് വന്യമൃഗങ്ങൾക്കും സുരക്ഷ ഒരുക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.
















Comments