ചന്ദ്രയാൻ നേട്ടത്തിൽ ഇന്ത്യ അധിക്ഷേപിച്ച് ബിബിസി. ഇന്ത്യയിൽ ദാരിദ്ര്യമാണെന്നും അങ്ങളെയുള്ള രാജ്യം എങ്ങനെ ഈ ദൗത്യം നത്തുക എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ പ്രധാന കാരണം തന്നെ അധിനിവേശമാണെന്നായിരുന്നു. അവതാരകനെ വിമർശിച്ച് ആനന്ദ് മഹീന്ദ്ര പറഞ്ഞത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
പതിറ്റാണ്ടുകളായി നിലനിന്ന ബ്രിട്ടീഷ് അധിനിവേശം ഇന്ത്യയുടെ സമ്പത്തിനെ കൊള്ളയടിക്കുകയായിരുന്നുവെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഇതിന്റെ അനന്തരഫലമാണ് ഇന്ത്യയിലെ ദാരിദ്ര്യമെന്നും കൊള്ളയടിക്കപ്പെട്ടവയിൽ ഏറ്റവും വിലമതിക്കുന്നത് കോഹിനൂർ രത്‌നമല്ല, മറിച്ച് തങ്ങളുടെ ആത്മാഭിമാനവും കഴിവുകളിലുള്ള വിശ്വാസവുമാണ്. അധിനിവേശത്തിന്റെ പ്രധാന ഉദ്ദേശ്യം തന്നെ ഈ രാജ്യത്തെ ജനങ്ങളിൽ അപകർഷതാബോധം നിറയ്‌ക്കുക എന്നതാണ്.
ടോയ്ലറ്റുകളിലും ബഹിരാകാശ പര്യവേക്ഷണത്തിലും നിക്ഷേപിക്കുന്നത് വൈരുദ്ധ്യമല്ലാതെയാകുന്നത് അതിനാലാണ്. ചന്ദ്രനിലേക്ക് പോകുന്നത് നമ്മുടെ അഭിമാനവും ആത്മവിശ്വാസവും വീണ്ടെടുക്കാൻ സഹായിക്കുന്നു എന്നതാണ്. അത് ശാസ്ത്ര പുരോഗതിയിലൂടെ വിശ്വാസത്തെ സൃഷ്ടിക്കുകയാണ്. ദാരിദ്ര്യത്തിൽ നിന്ന് കരകയറാനുള്ള ആഗ്രഹം അത് നമുക്ക് നൽകുന്നു. ഏറ്റവും വലിയ ദാരിദ്ര്യം അഭിലാഷത്തിന്റെ ദാരിദ്ര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ചന്ദ്രയാൻ ദൗത്യം വിജയമായതിന് പിന്നാലെ ബിബിസി നടത്തിയ പരിപാടിയിലാണ് രാജ്യത്തിന്റെ നേട്ടത്തെ ഇകഴ്‌ത്തുന്ന വിധം പരാമർശമുണ്ടായത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.
















Comments