കൊല്ലം: ചാരായം വാറ്റുന്നതിനിടെ നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ’സ്പിരിറ്റ് കണ്ണന്‍’ എന്ന് വിളിക്കുന്ന അനില്‍ കുമാര്‍ പിടിയില്‍.പുലര്‍ച്ചെ 12.50 ന് ചടയമംഗലം എക്‌സൈസാണ് അനില്‍ കുമാറിനെ പിടികൂടിയത്. കൊല്ലം ചടയമംഗലം സ്വദേശിയാണ് അനില്‍കുമാര്‍.
മുമ്മൂല ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ചാരായം വാറ്റികൊണ്ടിരിക്കവേ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 100 ലിറ്റര്‍ കോടയും 8 ലിറ്റര്‍ ചാരായവും സംഘം കണ്ടെടുത്തു.
















Comments