ന്യൂഡൽഹി : തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര . ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വദ്രയുടെ പ്രതികരണം . ഒരു രാഷ്‌ട്രീയ കുടുംബവുമായി ബന്ധപ്പെട്ടതിന്റെ പേരിൽ തന്നെ പീഡിപ്പിക്കുകയാണെന്നാണ് റോബർട്ട് വദ്രയുടെ ആരോപണം .
‘ രാഷ്‌ട്രീയത്തിൽ ഇല്ലെങ്കിലും ഞാൻ ഒരു രാഷ്‌ട്രീയ പോരാട്ടത്തിലാണ്.പാർട്ടിയിൽ ചേരാൻ പലരിൽ നിന്നും വാഗ്‌ദാനം ലഭിച്ചിട്ടുണ്ട് . പല സ്ഥലങ്ങളിൽ നിന്നും ആളുകൾ എന്റെ അടുത്ത് വരുന്നു, മൊറാദാബാദിൽ നിന്ന് ആളുകൾ വരുന്നു. നിങ്ങൾ കഠിനാധ്വാനിയാണ് എന്നും പറയുന്നു. എനിക്ക് മൊറാദാബാദിൽ നിന്ന് മത്സരിക്കണം . എന്നെ കുഴപ്പത്തിലാക്കാൻ ബിജെപി ശ്രമിച്ചു. അതുകൊണ്ടാണ് പാർലമെന്റിൽ വന്നാൽ എല്ലാം ശരിയാകുമെന്ന് കരുതുന്നത് .
എന്റെ ഓഫീസിൽ ഇരുന്നുകൊണ്ട് പല രാഷ്‌ട്രീയകാര്യങ്ങൾക്കും മറുപടി പറയാൻ കഴിയില്ല . എനിക്കും രാഷ്‌ട്രീയത്തിൽ ഇറങ്ങണം, പക്ഷേ എന്റെ കുടുംബവും പാർട്ടിയും ആഗ്രഹിക്കുമ്പോഴോ ഞാൻ മത്സരിക്കും. പാർലമെന്റിൽ ഒന്നാം സ്ഥാനം പ്രിയങ്കയ്‌ക്കാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവൾ ആദ്യം പോകണം. പ്രിയങ്ക വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പ്രിയങ്ക പാർലമെന്റിലുണ്ടാകണം. പ്രധാനമന്ത്രിയെ തോൽപ്പിക്കണം എന്നൊന്നും പ്രിയങ്കയ്‌ക്കില്ല .പ്രിയങ്കയ്‌ക്ക് ശേഷം മാത്രമേ എനിക്ക് രാഷ്‌ട്രീയത്തിൽ വരാൻ ആഗ്രഹമുള്ളൂ.
ഞാൻ ഈ കുടുംബത്തിലെ അംഗമാണ്. എല്ലാവരിൽ നിന്നും ഞാൻ ഒരുപാട് പഠിച്ചു. പാർട്ടിയും കുടുംബവും ആഗ്രഹിച്ചാൽ മാത്രമേ ഞാൻ രാഷ്‌ട്രീയത്തിൽ ഇറങ്ങൂ.പ്രിയങ്ക രാജ്യത്തിന്റെ ഏത് കോണിൽ നിന്നും എവിടെ നിന്ന് പോരാടിയാലും അവൾ തീർച്ചയായും വിജയിക്കും. കാരണം ആളുകൾ അവളെ ആഗ്രഹിക്കുന്നു, . അവളുടെ കഠിനാധ്വാനം ഞങ്ങൾ മനസ്സിലാക്കുന്നു.
പ്രിയങ്ക മദ്ധ്യപ്രദേശിൽ പ്രചാരണം തുടങ്ങി. അവൾ ആളുകൾക്കിടയിൽ ജീവിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നു. അവൾ അത് അവളുടെ അച്ഛനിൽ നിന്നും മുത്തശ്ശിയിൽ നിന്നും പഠിച്ചതാണ് .മാറ്റങ്ങളും വെല്ലുവിളികളും ആവശ്യമുള്ള ഒരു മേഖലയിലാണ് പ്രിയങ്ക പോരാടുന്നത്. ആരെയും തല്ലാനോ പ്രതികാരം ചെയ്യാനോ അല്ല. എന്ത് വാഗ്ദാനവും നൽകിയാലും പ്രിയങ്ക നിറവേറ്റും- റോബർട്ട് വദ്ര പറയുന്നു.
Comments