ന്യൂഡല്‍ഹി: സംസ്ഥാന പുരസ്‌കാരത്തില്‍ മനഃപൂര്‍വ്വം ഒഴിവാക്കപ്പെട്ടെന്ന് ആരോപണമുയര്‍ന്ന നടന്‍ ഇന്ദ്രന്‍സിന് ദേശീയ പുരസ്‌കാരം. ഹോം എന്ന വീട്ടിലെ(ചിത്രത്തിലെ) ഗൃഹനാഥനായി മലയാളിയുടെ മനസ് കീഴടക്കിയ ഒളിവര്‍ ട്വിസ്റ്റായി പകരം വയ്‌ക്കാനില്ലാത്ത പ്രകടനം കാഴ്ചവച്ച താരത്തെ തേടിയെത്തിയത് പ്രത്യേക ജൂറി പരാമര്‍ശമാണ്. സംസ്ഥാന ജൂറി ഒഴിവാക്കിയ റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം മികച്ച മലയാള ചിത്രവുമായി.
നിര്‍മാതാവ് വിജയ് ബാബു പീഡനക്കേസില്‍ ഉള്‍പ്പെട്ടതുകൊണ്ടാണ് ഹോമിനെ ഒഴിവാക്കിയതെന്നും ആരോപണമുയര്‍ന്നിരുന്നു. ഉണ്ണിമുകുന്ദന്‍ നായകനായ മേപ്പടിയാനെയും സംസ്ഥാന പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നില്ല. ഈ ചിത്രം സംവിധാനം ചെയ്ത വിഷ്ണു മോഹനാണ് മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയത്. ദേശീയ പുരസ്‌കാരങ്ങളോക്കെയും സംസ്ഥാനത്തിന്റെ അവഗണനയോടുള്ള മറുപടിയെന്നാണ് ആരാധകര്‍ പറയുന്നത്.
ഒഴിവാക്കലിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഇന്ദ്രന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റും മജ്ഞുപിള്ളയുടെ കുട്ടിയമ്മയും മാത്രമല്ല സിനിമ ആകെ അന്തിമഘട്ടത്തില്‍ അവഗണിക്കപ്പെതോടെയാണ് വിമര്‍ശനമുയര്‍ന്നത്. ഹോം സിനിമയേയും അണിയറ പ്രവര്‍ത്തകരയേയും പിന്‍തുണച്ച ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വലയി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
ജൂറിക്ക് സിനിമ കണ്ടു കാണില്ലെന്ന് ആരോപണം ഇന്ദ്രന്‍സ് ഉന്നയിച്ചതോടെ പുരസ്‌ക്കാര നിര്‍ണയം വിവാദത്തിലായി. കുടുംബത്തില്‍ ഒരാള്‍ തെറ്റ് ചെയ്താല്‍ എല്ലാവരെയും ശിക്ഷിക്കുന്നത് എന്തിനെന്ന ചോദ്യവും ഇന്ദ്രന്‍സ് ഉന്നയിച്ചിരുന്നു.
















Comments