ജൊഹനാസ്ബർഗ്: ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബർഗിൽ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എത്യോപ്യയുടെ പേര് ബ്രിക്‌സ് ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നതിന് പ്രധാനമന്ത്രി പിന്തുണ അറിയിച്ചതിന് പിന്നാലെയാണ് യോഗം നടന്നത്. ഇരു രാജ്യങ്ങളിലെയും പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
അർജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങൾ 2024 ജനുവരിയിൽ ബ്രിക്‌സിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയും എത്യോപ്യയും പതിറ്റാണ്ടുകളായി സൗഹൃദപരമായ ബന്ധമാണ് പുലർത്തുന്നതെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ എത്യോപ്യയിലെ അഡിസ് അബാബയിൽ വെച്ച് ചർച്ചകൾ നടത്തിയിരുന്നു. വ്യാപാര-സാമ്പത്തിക വിഷയങ്ങൾ, വികസന പങ്കാളിത്ത പദ്ധതികൾ, സാംസ്‌കാരിക വിഷയങ്ങൾ, ഉന്നത വിദ്യാഭ്യാസരംഗത്തെ സഹകരണം എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങളാണ് ചർച്ച ചെയ്തത്.
















Comments