ജനാധിപത്യത്തെ കുറിച്ച് താൻ മനസിലാക്കിയത് ഇന്ത്യയിൽ നിന്നാണെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇത് പറഞ്ഞത്. അമ്മയോടൊപ്പം മുൻപ് ഇന്ത്യയിലെത്തിയ ദൃശ്യങ്ങളും കമലാ ഹാരിസ് പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിന്നാണ് താൻ ജനാധിപത്യ മൂല്യങ്ങൾ പഠിച്ചത്. ചെറുപ്പത്തിൽ ഇന്ത്യ സന്ദർശിക്കവെ മുത്തശ്ശനിൽ നിന്നാണ് ജനാധിപത്യത്തെ കുറിച്ച് താൻ മനസിലാക്കിയെതെന്നും അദ്ദേഹം പകർന്ന് തന്ന പാഠങ്ങളിലൂടെയാണ് താൻ പൊതുപ്രവർത്തനത്തെ കുറിച്ച് പഠിച്ചതെന്നും കമലാ ഹരീസ് പറഞ്ഞു.
മുത്തശ്ശനിൽ നിന്ന് മനോഹരമായ നിരവധി പാഠങ്ങൾ പഠിച്ചിട്ടുണ്ട്. മുൻപ് ഇന്ത്യയിലേക്കുള്ള സന്ദർശനങ്ങളിലാണ് തനിക്ക് അതിന് ഭാഗ്യമുണ്ടായത്. എന്താണ് ജനാധിപത്യം എന്നും എങ്ങനെ അത് നിലനിർത്തണമെന്നും അദ്ദേഹത്തിൽ നിന്നാണ് പഠിച്ചത്. പൊതുപ്രവർത്തനത്തിൽ താത്പര്യം ജനിക്കാൻ കാരണവും ജീവിതത്തിൽ തന്നെ നയിക്കുന്നതും തന്റെ മുത്തശ്ശൻ പകർന്ന് നൽകിയ പാഠങ്ങളാണെന്നും കമലാ ഹരീസ് കൂട്ടിച്ചേർത്തു.
















Comments