ഹൈദ്രബാദ്; വനവാസി യുവതി നടുറോഡില്‍ കുഞ്ഞിന് ജന്മം നല്‍കി. തെലങ്കാനയിലെ നിര്‍മ്മല്‍ ജില്ലയിലാണ് ദാരുണ സംഭവം. റോഡ് സൗകര്യം ഇല്ലാതിരുന്ന താമസ സ്ഥലത്ത് നിന്ന് യുവതിയെ കിലോമീറ്ററുകള്‍ ചുമന്നാണ് വീട്ടുകാര്‍ പ്രധാന റോഡിലേക്ക് എത്തിച്ചത്.
ഇതിന് ശേഷം ആംബുലന്‍സിനായി വിളിച്ച് കാത്തിരുന്നു. മണിക്കൂറുകള്‍ പിന്നിട്ടെങ്കിലും ആംബുലന്‍സ് എത്തിയില്ല.ഇന്ധനം ഇല്ലെന്നായിരുന്നു മറുപടി. തുല്‍സിപേട്ട് ഗ്രാമത്തിലാണ് യുവതിം കുടുംബവും താമസിക്കുന്നത്. ഇവിടെ നിന്ന് റോഡോ മറ്റ് വഴികളോ നഗരത്തിലേക്ക് കടക്കാനില്ല. മണ്ഡല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ഗവണ്‍മെന്റ് ആശുപത്രിയിലാണ് ഇവര്‍ ബന്ധപ്പെട്ടത്.
എന്നാല്‍ ആംബുലന്‍സ് എത്തിയത് യുവതി പ്രസവിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു. നാലുമണിക്കൂറോളം യുവതി പ്രസവ വേദന അനുഭവിച്ച് റോഡില്‍ കിടന്നു. കുടുംബമാണ് പ്രസവ ശുശ്രൂഷകള്‍ നടത്തിയത്. കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റി.
Comments