ന്യൂഡൽഹി: പ്രഗ്യാൻ റോവർ ചന്ദ്രയാൻ -3 വിക്രം ലാൻഡറിൽ നിന്ന് ഉരുണ്ട് ചന്ദ്രോപരിതലത്തിലൂടെ നടക്കുന്നതിന്റെ വീഡിയോ ഇസ്രോ പുറത്തുവിട്ടു. ഇസ്രോയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചന്ദ്രയാൻ-3 റോവർ ലാൻഡറിൽ നിന്ന് ചന്ദ്രോപരിതലത്തിലേക്ക് കുതിച്ചതെങ്ങനെയെന്ന് കാണൂ എന്നായിരുന്നു ദൃശ്യത്തിന് നൽകിയ അടിക്കുറിപ്പ്.
ചന്ദ്രയാൻ 2 ഓർബിറ്റർ പകർത്തിയ വിക്രം ലാൻഡറിന്റെ ചിത്രം ഇതിന് മുൻപ് പുറത്തിറക്കിയിരുന്നു. ലാൻഡിംഗിന് ശേഷം പകർത്തിയ ലാൻഡറിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. ജൂലൈ 14-ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ആരംഭിച്ച ചന്ദ്രയാൻ 40 ദിവസത്തെ ബഹിരാകാശ യാത്രയ്‌ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ രാജ്യവും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്യുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ മാറിയിരിക്കുകയാണ്.
… … and here is how the Chandrayaan-3 Rover ramped down from the Lander to the Lunar surface. pic.twitter.com/nEU8s1At0W
— ISRO (@isro) August 25, 2023
Comments