സച്ചിന്റെ സ്വന്തം പേന.., ഒരുകാലത്ത് വിദ്യാര്‍ത്ഥികളുടെ ഇഷ്ട പേനയായ റെയ്‌നോള്‍ഡ്‌സിന്റെ ജനകീയന്‍ 045 ബാള്‍ പേന വിപണി വിടുന്നതായി വ്യാപക പ്രചരണം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി കമ്പനി തന്നെ രംഗത്തെത്തി.
‘റെയിനോള്‍ഡിന്റെ 045 ഫൈന്‍ കാര്‍ബണ്‍ ഇനി വിപണയിലുണ്ടാകില്ല…. ഒരു യുഗത്തിന്റെ അവസാനം എന്നായിരുന്നു പേനയുടെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള ഒരു എക്‌സ്(ട്വിറ്റര്‍) പോസ്റ്റ്.ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ പേനയുടെ ഓര്‍മ്മകളും നോസ്റ്റാള്‍ജിയയും പങ്കുവച്ച് നിരവധിപേര്‍ കുറിപ്പുകളുമായി രംഗത്തെത്തി. ഇതോടെയാണ് വിഷയം കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുന്നത്.
‘ഉപഭോക്താക്കളും പാര്‍ട്ണര്‍മാരും വിതരണക്കാരും അറിയാന്‍ ഇതൊരു തെറ്റിദ്ധാരണ പരുത്തുന്ന വാര്‍ത്തയാണ്. റെയ്‌നോള്‍ഡ്‌സിന്റെ ഇന്ത്യയിലെ 45 വര്‍ഷത്തെ പാരമ്പര്യം തുടരുക തന്നെ ചെയ്യും. ഇന്ത്യയില്‍ ബിസിനസ് വളര്‍ത്താനായി നമുക്ക് ഭാവിയിലേക്ക് ഒരുപാട് പദ്ധതികളുണ്ട്. ഉപഭോക്താക്കള്‍ ഞങ്ങള്‍ക്ക് നല്‍കിയ വിശ്വാസ്യതയാണ് ഞങ്ങളുടെ ഏറ്റവും പ്രധാന കാര്യം. നിങ്ങള്‍ നല്‍കിയ സമാനതകളില്ലാത്ത പിന്തുണയ്‌ക്ക് നന്ദി പറയുന്നതായും റെയ്‌നോള്‍ഡ്‌സിന്റെ ഇന്ത്യന്‍ മാനേജ്‌മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Reynolds 045 Fine Carbure will no longer be available in market, end of an era..💔 pic.twitter.com/pSU4WoB5gt
— 90skid (@memorable_90s) August 24, 2023
“>
Comments