വയനാട്: ജീപ്പ് കൊക്കയിലേക്ക് വീണ് 9 പേർക്ക് ദാരുണാന്ത്യം. വയനാട് കണ്ണോത്തുമലയിലാണ് അപകടം നടന്നത്. തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനമായിരുന്നു അപകടത്തിൽപ്പെട്ടത്. മരിച്ചവരെല്ലാം സ്ത്രീകളാണെന്നും വിവരമുണ്ട്. വാളാട് നിന്ന് തലപ്പുഴയിലേക്ക് തോട്ടം തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പാണ് നിയന്ത്രണം വിട്ട് കൊക്കയിലേയ്‌ക്ക് മറിഞ്ഞത്.
വൈകിട്ട് 3.30- ഓടെ ആയിരുന്നു അപകടം. അപകട സമയത്ത് ജീപ്പിൽ 14 പേർ ഉണ്ടായിരുന്നതായാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരം. 30-മീറ്ററോളം താഴ്ചയുള്ള ചെങ്കുത്തായ പ്രദേശത്തേക്കായിരുന്നു ജീപ്പ് മറിഞ്ഞത്.
















Comments