കണ്ണൂർ : ട്രെയിനിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന് പ്രതി സൈബീസ് . മാഹി സ്വദേശിയും മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ താമസക്കാരനുമായ എം.പി സൈബീസിനെ വന്ദേഭാരതിന് കല്ലെറിഞ്ഞ കേസിലാണ് ആർപിഎഫ് പിടികൂടിയത്.
ഫോണിൽ സംസാരിക്കുമ്പോൾ ഭാര്യയുമായി പിണങ്ങിയെന്നും, ഇതിന്‍റെ ദേഷ്യത്തിലാണ് ട്രെയിന് കല്ലെറിഞ്ഞതെന്നും ഇയാൾ പറഞ്ഞു. എന്നാൽ ഇയാൾ നൽകിയ മൊഴി ആർപിഎഫ് മുഖവിലയ്‌ക്ക് എടുത്തിട്ടില്ല. ചോദ്യം ചെയ്യൽ തുടരുമെന്ന് ആർപിഎഫ് അറിയിച്ചു
തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബർ ഏഴ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കല്ലേറിൽ വന്ദേഭാരത് എക്സ്പ്രസിന്‍റെ എക്സിക്യൂട്ടീവ് കോച്ചായ സി8-ലെ 23,24 സീറ്റുകളുടെ ചില്ല് തകർന്നിരുന്നു.
Comments