ബർമിംഗ്ഹാം: ചരിത്രത്തിന്റെ ഭാഗമാകാൻ ലോക ബ്ലൈൻഡ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യൻ പുരുഷ- വനിതാ വിഭാഗങ്ങൾ ഇന്നിറങ്ങും. ഇന്റർനാഷണൽ ബ്ലൈൻഡ് സ്പോർട്സ് ഫെഡറേഷൻ വേൾഡ് ഗെയിംസിന്റെ ഫൈനലിലേക്ക് ആദ്യമായാണ് വനിതകൾ യോഗ്യത നേടുന്നത്. ഇന്ത്യൻ പുരുഷ ടീമിനിത് രണ്ടാമത് ഫൈനലാണിത്.
ഫൈനലിൽ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ പാകിസ്താൻ 18 റൺസിന് തോൽപ്പിച്ചിരുന്നു. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുമ്പോൾ കഴിഞ്ഞ മത്സരത്തിലെ തോൽവിയുടെ പ്രതികാരം തീർക്കാനായിരിക്കും ഇന്ത്യ ഇറങ്ങുക. ബംഗ്ലാദേശ് ഉയർത്തിയ 144 എന്ന വിജയലക്ഷ്യം 18 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്.
ഇന്ത്യൻ വനിതാ ബ്ലൈൻഡ് ടീം ഓസ്ട്രേലിയയെയാണ് ഫൈനലിൽ നേരിടുക. എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഓസ്ട്രലിയയെ ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെടുത്തിയതിന്റെ ധൈര്യത്തിലാണ് ഇന്ത്യൻ വനിതകൾ ഫൈനലിന് ഇറങ്ങുന്നത്.
Comments