കൊൽക്കത്ത: ദുർഗാപൂജ ഒരു മതപരമായ ആഘോഷം മാത്രമല്ല, അത് കൊൽക്കത്തയിലെ ജനങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് കൊൽക്കത്ത ഹൈക്കോടതി. പൊതുസ്ഥലത്ത് ദുർഗാപൂജ ആഘോഷിക്കാൻ അനുവദം നൽകാൻ ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ ഭരണകൂടത്തിന് നിർദ്ദേശം നൽകി.
കൊൽക്കത്തയിലെ ന്യൂ ടൗൺ മേള ഗ്രൗണ്ടിൽ ദുർഗ ഉത്സബ് -2023 സംഘടിപ്പിക്കാൻ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് വിവിധ
ദുർഗാ പൂജ സംഘാടകർ ഹൈക്കോടതിയെ സമീപിരുന്നു. പാർക്കുകൾ, തെരുവുകൾ, നടപ്പാതകൾ തുടങ്ങിയ പൊതു ഇടങ്ങൾ മതപരമായ ആവശ്യങ്ങൾക്ക് ഉപയോഗുക്കാൻ ഭരണഘടനാപരമായ അവകാശം ഹർജിക്കാർക്ക് ഇല്ലെന്ന അധികൃതരുടെ വാദം കോടതി തള്ളി.
ദുർഗാപൂജ ഉത്സവം വെറും ദുർഗാ ശക്തിയുടെ ആരാധനയിലോ, മത പരമായ ചടങ്ങുകളിലോ ഒചുങ്ങില്ല, മറിച്ച് മറിച്ച് വ്യത്യസ്ത സംസ്‌കാരങ്ങളുടെ സംഗമം കൂടിയാണ്. അതിനാൽ, മതപരമായ ആരാധന പോലെ തന്നെ സാംസ്‌കാരിക പരിപാടികൾ, ഉത്സവങ്ങൾ എന്നിവയെല്ലാം ദുർഗാ പൂജയുടെ ഭാഗമാണ്
‘അത്തരമൊരു അർത്ഥത്തിൽ, ദുർഗ്ഗാ പൂജ ഉത്സവം മതേതരമായ ആഘോഷമാണ് കോടതി വ്യക്തമാക്കി.
വിവിധ മേളകൾക്ക് ആതിഥേയത്വം വഹിക്കുന്ന ന്യൂ ടൗൺ മേള ഗ്രൗണ്ടിൽ ദുർഗ ഉത്സബ് 2023 സംഘടിപ്പിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. എന്നാൽ, അതിന് അനുമതി നൽകാൻ അധികൃതർ തയ്യാറായില്ല. പൊതു മൈതാനത്ത് ദുർഗാപൂജ ഉത്സവം നടത്താൻ തങ്ങൾക്ക് തുല്യ അവകാശമുണ്ടെന്ന ഇന്ത്യൻ ഭരണഘടനയുടെ 14-ാം അനുച്ഛേദം ചൂണ്ടിക്കാട്ടി ഹർജിക്കാൻ വ്യക്തമാക്കി. നിർദിഷ്ട ഉത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമവും പാലിക്കാൻ ഹരജിക്കാർ സമ്മതിച്ചതായും കോടതി നിരീക്ഷിച്ചു.
ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകരായ തരുൺജ്യോതി തിവാരി, സന്ദീപ് റേ, ഹിരൺമോയ് ദേബ്നാഥ്, പോളി ബാനർജി, പരമിതാ ഡേ എന്നിവർ ഹാജരായി, പശ്ചിമ ബംഗാൾ സർക്കാരിന് വേണ്ടി അഭിഭാഷകരായ രതുൽ ബിശ്വാസ്, ചന്ദൻ കുമാർ മോണ്ട് എന്നിവരാണ് ഹാജരായത്.
Comments