എറണാകുളം: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയെ കാലപ്പെടുത്തിയ കേസിലെ പ്രതി അമീറുൾ ഇസ്ലാം ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളണമെന്ന ആവശ്യവുമായി കേരളം. അസമിലെ ജയിലേയ്‌ക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഇയാൾ ഹർജി നൽകിയത്.
2014-ൽ നിലവിൽ വന്ന ജയിൽ നിയമപ്രകാരം വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട പ്രതികളെ ജയിൽ മാറ്റാൻ പാടുള്ളതല്ല. പ്രത്യേകിച്ച് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാൻ സാധിക്കുകയില്ല. ഹൈക്കോടതിയുടേയോ സെഷൻസ് കോടതിയുടേയോ അനുവാദം ഉണ്ടെങ്കിൽ മാത്രമേ ഇവർക്ക് ജയിലിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുകയുള്ളു. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു.
















Comments