ചെസ് ലോകകപ്പില്‍ ഇന്ത്യയുടെ അഭിമാനമായ പ്രജ്ഞാനന്ദയുടെ പ്രകടനം ഈ ലോകം കണ്ടതാണ്. ആ മികച്ച പ്രകടനങ്ങള്‍ക്ക് യുവതാരത്തിന് കരുത്താകുന്ന ആര്‍.നാഗലക്ഷ്മിയെന്ന ചാലക ശക്തിയാണ്. ഈ അമ്മയുടെ നിശ്ചയദാര്‍ഢ്യവും കരുതലുമാണ് 18-കാരനെ ലോക നെറുകയിലെത്തിച്ചത്. നിരവധിപേര്‍ ലോക കപ്പിനിടെ മകന് പിന്തുണയുമായെത്തിയ നാഗലക്ഷ്മിയുടെ വാര്‍ത്തകളും ചിത്രങ്ങളും പങ്കുവച്ചതോടെയാണ് അമ്മയുടെ കരുതല്‍ ലോകമറിഞ്ഞത്. റഷ്യന്‍ ഗ്രാന്‍ഡ്മാസ്റ്ററും മുന്‍ ലോക ചെസ് ചാമ്പ്യനുമായ ഗാരി കാസ്പറോവ് നേരത്തെ പ്രഗ്നാനന്ദയുടെ അമ്മയെ അഭിനന്ദിച്ച് എക്സില്‍(ട്വിറ്റര്‍) കുറിപ്പിട്ടിരുന്നു.
ഇപ്പോള്‍ അമ്മയ്‌ക്ക് ആദരവുമായി അമൂല്‍ ഇന്ത്യയും ഒരു കാര്‍ട്ടൂണ്‍ പങ്കുവച്ചിരിക്കുകയാണ്. അമുലിന്റെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇന്ത്യന്‍ ഗ്രാന്‍മാസ്റ്ററുടെ മാതാവ് മകന്റെ വിജയത്തിന് എങ്ങനെയാണ് സംഭാവന നല്‍കുന്നുവെന്നതാണ് അമുല്‍ ഡയറി ബ്രാന്‍ഡ് അവരുടെ പോസ്റ്റില്‍ കാട്ടുന്നത്.
പ്രഗ്നാനന്ദയുടെയും അമ്മയുടെയും ചിത്രമാണ് അമൂല്‍ ശൈലിയില്‍ വരച്ചിരിക്കുന്നത്. പ്രഗ്‌നാന്ദ ചെസ് ബോര്‍ഡിന് മുന്നില്‍ ഇരിക്കുന്ന് മേശയിലെ പാത്രത്തില്‍ നിന്നും അമ്മ നല്‍കുന്ന റൊട്ടി പ്രഗ്‌നാനന്ദ കഴിക്കുന്നതുമാണ് കാര്‍ട്ടൂണ്‍ ചിത്രത്തില്‍ ‘ഗ്രാന്‍ഡ് മാാാസ്റ്റര്‍!’ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്തതിന് പിന്നാലെ ധാരാളം ഷെയറുകളും കമന്റുകളും നേടി. കലാശ പോരില്‍ ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്‍സനോട് ടൈബ്രേക്കറിലാണ് പ്രജ്ഞാനന്ദ അടിയറവ് പറഞ്ഞത്.
View this post on Instagram
“>
View this post on Instagram
Comments