ബുഡാപെസ്റ്റ്; ജാവലിന് പുറമേ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് മറ്റൊരു ഇനത്തിലും മെഡൽ പ്രതീക്ഷയുണ്ട്.പുരുഷ റിലേ ടീം ഇന്ന് ഫൈനലിന് ഇറങ്ങും. ഏഷ്യൻ റെക്കോർഡ് തകർത്ത പ്രകടനത്തോടെ (2.59.05 മിനിറ്റ്) 4*400മീറ്റർ പുരുഷ റിലേയിൽ ഇന്ത്യൻ ടീം ഫൈനലിലെത്തിയത്.
ഫൈനലിലേക്കു മുന്നേറിയ 9 ടീമുകളിൽ മികച്ച രണ്ടാമത്തെ സമയവും ഇന്ത്യൻ ടീമിന്റേതാണ്. സെമിയിലെ പ്രകടനം ആവർത്തിക്കാനായാൽ ഇന്നു നടക്കുന്ന ഫൈനലിൽ ഇന്ത്യയ്‌ക്കു മെഡൽ കീശയിലാക്കാം. മലയളികളായ മുഹമ്മദ് അനസ്, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ, തമിഴ്‌നാട് സ്വദേശി രാജേഷ് രമേഷ് എന്നിവരാണ് ഇന്ത്യയ്‌ക്കായി ബാറ്റൺ പിടിക്കുന്നത്.
ഇതാദ്യമായാണ് ഇന്ത്യൻ പുരുഷ റിലേ ടീം ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്നത്. ആകെ 16 ടീമുകളാണ് ഇന്നലെ സെമിഫൈനലിൽ മത്സരിച്ചത്. എട്ടു ടീമുകൾ മത്സരിച്ച ഒന്നാം സെമിഫൈനലിൽ യുഎസിനു പിന്നിൽ രണ്ടാമതായാണ് ഇന്ത്യൻ ടീം ഫിനിഷ് ചെയ്തത്.ഇന്ന് രാത്രി ഒരു മണിയോടെയാണ് മത്സരം
Comments