കൊൽക്കത്ത: പശ്ചിമ ബംഗാൾ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഇന്ത്യൻ താവളമായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംദാർ. പാക് സ്നേഹമുള്ള സർക്കാരാണ് പശ്ചിമ ബംഗാളിലുള്ളത്. അതുകൊണ്ടാണ് ദേശ വിരുദ്ധരും പാക് ചാരൻമാരും സുരക്ഷിതമായ അഭയ സ്ഥാനമായി ബംഗാളിനെ കരുതുന്നത്. പാക് ചാരന്റെ അറസ്റ്റിന്റെ പിന്നാലെയാണ് മമത ബാനർജി സർക്കാരിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം.
പാകിസ്താൻ ആസ്ഥാനമായുളള ഐഎസ്ഐ ഏജന്റുമാർക്ക് മമത ബാനർജിയിൽ നിന്നും അവരുടെ സർക്കാരിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്നും സുകാന്ത മജുംദാർ പറഞ്ഞു.
ഈ വർഷം ആദ്യം പത്താം ക്ലാസ് പരിക്ഷയിൽ ഇന്ത്യൻ ഭൂപടത്തിൽ ‘ആസാദ് കശ്മീർ’ എന്ന് അടയാളപ്പെടുത്താൻ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിരുന്നു. പാക് അധിനിവേശ കശ്മീരിനെ പാകിസ്താൻ് ‘ആസാദ് കശ്മീർ’ എന്നാണ് വിളിക്കുന്നത്. ഇതിനെതിരെ ബിജെപി സംസ്ഥാന ഘടകം ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിദ്യാർത്ഥികൾക്കിടയിൽ ഇന്ത്യ വിരുദ്ധ മാനസികാവസ്ഥ സൃഷ്ടിക്കാൻ മമത സർക്കാർ ശ്രമിക്കുന്നതായി സുകാന്ത മജുംദാർ അന്ന് വ്യക്തമാക്കിയിരുന്നു. പശ്ചിമ ബംഗാൾ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (ഡബ്ല്യുബിബിഎസ്ഇ) ആണ് പരീക്ഷാ പേപ്പറുകൾ പ്രസിദ്ധീകരിച്ചത്.
Comments