യുകെയിൽ വിദ്യ തേടിയെത്തിയതിൽ അധികവും ഇന്ത്യൻ വിദ്യാർത്ഥികളെന്ന് റിപ്പോർട്ട്. 2023-ൽ ഇതുവരെ ഇന്ത്യക്കാർക്ക് മാത്രമായി നൽകിയത് 1,42,848 സ്റ്റുഡന്റ് വിസകളെന്ന് യുകെ വ്യക്തമായി. ഇതോടെ യുകെയിലുള്ള വിദേശവിദ്യാർത്ഥികളിൽ മൂന്നിലൊന്ന് ഇന്ത്യൻ വിദ്യാർത്ഥികളായി.
ചൈനക്കാരാണ് വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ രണ്ടാമത്. മൊത്തം വിദ്യാർത്ഥികളിൽ പകുതിയിലധികവും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ളവരാണ്. 2022 ജൂണിൽ 92,965 സ്റ്റുഡന്റ് വിസകൾക്കാണ് അനുമതി നൽകിയത്. അതേ സമയം 2023 ആയപ്പോഴെക്കും 54 ശതമാനം വർദ്ധനയാണ് റിപ്പോർട്ട് ചെയ്തത്.
ഡിപ്പന്റന്റ് വിസകളുടെ എണ്ണത്തിലും ഇന്ത്യ രണ്ടാമതുണ്ട്. 43,552 വിസകളാണ് ഈ വർഷം ഇതുവരെ നൽകിയത്. നൈജീരിയ (67,516) ആണ് ഒന്നാമത്. 2019 ജൂണിന് ശേഷം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകുന്ന ഗ്രാന്റുകളിൽ ഏഴ് മടങ്ങ് വർദ്ധനവുണ്ടായി. യുകെയിലേക്ക് ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക് തുടങ്ങിയതും ഇക്കാലത്താണ് ഈ വർഷം ജൂൺ വരെ 4,98,626 പഠന വിസകളാണ് അനുവദിച്ചത്. 2022-ലേതിനേക്കാൾ 23 ശതമാനം വർദ്ധന. 2019-ൽ അനുവദിച്ച പഠനവിസകളേക്കാൾ 108 ശതമാനം അധികവുമാണ് രേഖപ്പെടുത്തിയത്.
Comments