മുംബൈ: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന് പിന്നിൽ പ്രവർത്തിച്ച വനിതാ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കങ്കണ റണാവത്ത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലാണ് കങ്കണ വനിതാ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചത്. ഇസ്രോയിലെ എല്ലാ വനിതാ ശാസ്ത്രജ്ഞരും സാരിയും സിന്ദൂരവും മംഗല്യസൂത്രവും ധരിച്ചിട്ടുണ്ടെന്നും ഇത് ലളിതമായ ജീവിതത്തിന്റെയും ഉയർന്ന ജീവിത നിലവാരത്തിന്റെയും ഭാഗമാണെന്നും ഭാരതത്തിന്റെ സ്വത്വമാണ് നടി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
‘ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജ്ഞർ, എല്ലാവരും സിന്ദൂരവും മംഗല്യസൂത്രവും ധരിച്ചിരിക്കുന്നു. ലളിതമായ ജീവിതത്തിന്റെയും ഉയർന്ന ചിന്തയുടെയും പ്രതിരൂപം. ഭാരതീയതയുടെ യഥാർത്ഥ സ്വത്വം‘ – ഇസ്രോയിലെ വനിതാ ശാസ്ത്രജ്ഞരുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കങ്കണ പറഞ്ഞു.
ചന്ദ്രയാൻ ലാൻഡിംഗ് വിജയമായതിന് പിന്നാലെ രാജ്യമൊട്ടാകെ വലിയ ആഘോഷമാണ് നടക്കുന്നത്. ഇസ്രോയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചുകൊണ്ട് നിരവധി പ്രമുഖരാണ് ഇതിനോടകം രംഗത്ത് വന്നിരിക്കുന്നത്. ചലചിത്ര മേഖലയിൽ നിന്നും നിരവധി പേർ ചന്ദ്രയാൻ വിജയത്തിന് ആശംസകൾ നേർന്നിരുന്നു.
















Comments