ജയ്പൂർ : മേവാർ സർവകലാശാലയിൽ ചന്ദ്രയാൻ 3 വിജയം ആഘോഷിച്ചവർക്കെതിരെ ആക്രമണം . ഗുലാബ്പൂരിൽ നിന്നുള്ള ആയുഷ് ഗുപ്ത എന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെയും സുഹൃത്തുക്കളെയുമാണ് കശ്മീരി വിദ്യാർത്ഥികൾ ആക്രമിച്ചത് . ആഗസ്റ്റ് 23-ന് ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന്റെ വിജയം ഭാരത് മാതാ കീ ജയ്, വന്ദേമാതരം മുഴക്കിയാണ് ഇവർ ആഘോഷിച്ചത് .
എന്നാൽ അവിടെയുണ്ടായിരുന്ന ചില കശ്മീരി വിദ്യാർത്ഥികൾ ഇതിനെ എതിർത്തു . ഇത് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കത്തിന് കാരണമായി. തുടർന്ന് 12 ഓളം കശ്മീരി വിദ്യാർത്ഥികൾ ആയുധങ്ങളുമായെത്തി ആയുഷ് ഗുപ്ത അടക്കമുള്ളവരെ ആക്രമിച്ചു . ആയുഷ് ശർമ്മയ്‌ക്കൊപ്പം മറ്റൊരു യുവാവിനും സാരമായ പരിക്കുകൾ ഉണ്ടായി. ഇവരെ ഉദയ്പൂരിലേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നാലെ കാമ്പസിനുള്ളിൽ . ‘അല്ലാഹു അക്ബർ’ മുഴക്കിയ കശ്മീരി മുസ്ലീം വിദ്യാർത്ഥികൾ വാളുകളും മറ്റ് ആയുധങ്ങളുമായി പ്രകടനം നടത്തി. പുറത്തുനിന്നുള്ളവരും ഇവർക്കൊപ്പം ചേർന്നു. സംഭവമറിഞ്ഞ് ഹിന്ദു സംഘടനാ അംഗങ്ങളും സ്ഥാപനത്തിലെത്തി. എന്നാൽ ഇവർക്ക് നേരെയും ആക്രമണം ഉണ്ടായി . പത്തിലധികം പേർക്ക് പരിക്കേറ്റു.
വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി സംഘർഷം . സർവകലാശാലയ്‌ക്ക് പുറത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. സംഭവത്തിൽ 20 കശ്മീരി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments