ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിൽ കിരീടം കരസ്ഥമാക്കിയത് നോര്‍വെയുടെ മാഗ്നസ് കാൾസനാണ്. അസര്‍ബെയ്ജാനിലെ ബാക്കുവില്‍ നടന്ന ഫൈനല്‍ മത്സരത്തിൽ ഇന്ത്യൻ താരം ആര്‍ പ്രഗ്നാനന്ദയെ ടൈ ബ്രേക്കറില്‍ മറികടന്നാണ് കിരീടത്തിൽ മുത്തമിട്ടത്. പ്രഗ്നാനന്ദയെ ആദരവോടെയാണ് നോക്കി കാണുന്നതെന്ന് വ്യക്തമാക്കുകയാണ് കാൾസന്റെ ഓരോ വാക്കുകളും .
‘‘എത്ര കടുത്ത മൽസരങ്ങൾ കടന്നാണ് പ്രഗ്ഗ വന്നത്. അർജുൻ എരിഗാസിക്കെതിരെ, ഫാബിയോ കരുവാനയ്‌ക്കെതിരെ, ഒട്ടേറേ ടൈബ്രേക്കുകൾ, വിശ്രമിക്കാൻ എനിക്കു കിട്ടിയ സമയം പ്രഗ്ഗയ്ക്കു കിട്ടിയില്ല. പ്രഗ്ഗ ലോക ചാംപ്യൻഷിപ് മത്സരത്തിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് എന്റെ ഉത്തരമിതാണ്: പ്രഗ്ഗയല്ലെങ്കിൽ വേറാര് ? “
‘ക്ലാസിക്കൽ ഫോർമാറ്റിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇനി ഞാൻ സിലക്ടീവ് ആയിരിക്കും. ഞാൻ ഇതു മുൻപും പറഞ്ഞിട്ടുള്ളതാണ്. ഞാനതു പറയുമ്പോൾ ഞാനതുതന്നെയാണ് ഉദ്ദേശിച്ചതെന്ന് എല്ലാവരും മനസ്സിലാക്കണം’’– കാൾസൻ പറഞ്ഞു .
















Comments