ബുഡാപെസ്റ്റ്: മെഡല്‍ നേടാനായില്ലെങ്കിലും ലോക അത്‌ലറ്റിക്‌സില്‍ മലയാളി താരങ്ങളടങ്ങുന്ന ഇന്ത്യന്‍ റിലേ ടീം പുറത്തെടുത്തത് മികച്ച പ്രകടനം. മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, രജേഷ് രമേഷ് എന്നിവരാണ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ രാജ്യത്തിന് അഭിമാനമായത്. പുരുഷന്മാരുടെ 4*400 മീറ്റര്‍ റിലേയില്‍ ഫൈനലില്‍ ഇന്ത്യ അഞ്ചാമതാണ് ഫിനിഷ് ചെയ്തത് (2 മിനിറ്റ് 59.92 സെക്കന്‍ഡ്).
അമേരിക്ക ആണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. ഫ്രാന്‍സ് വെള്ളിയും ബ്രിട്ടന്‍ വെങ്കലവും നേടി. മെഡല്‍ നേടാന്‍ ആയില്ലെങ്കിലും ഏഷ്യന്‍ റെക്കോര്‍ഡ് കുറിക്കാനായതും മൂന്നു മിനിട്ടിനുള്ളില്‍ അതിര്‍ത്തി വരകടക്കാനായതും വലിയ നേട്ടമാണ്.ഏഷ്യന്‍ റെക്കോഡ് പ്രകടനത്തോടെയാണ് (2 മിനിറ്റ് 59.05 സെക്കന്‍ഡ്) റിലേ സംഘം കലാശ പോരിനെത്തിയത്.
അതേസമയം വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പില്‍ചേസ് ഫൈനലില്‍ ഇന്ത്യയുടെ പരുള്‍ ചൗധരി 11 സ്ഥാനത്ത് എത്തി. 9 മിനിറ്റ് 15.31 സെക്കന്റ് സമയം കുറിച്ച പരുള്‍ പുതിയ ദേശീയ റെക്കോര്‍ഡും കുറിച്ചു. ഇതിനു ഒപ്പം 2024 ലേക്കുള്ള പാരീസ് ഒളിമ്പിക്‌സിലേക്കും പരുള്‍ ചൗധരി യോഗ്യത നേടി.
Comments