മുംബൈ: ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് താൻ മഹായുതിയിൽ ചേർന്നതെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. എല്ലാ ജാതിയിലും മതത്തിലുമുള്ള ആളുകളെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ഇത് ജനങ്ങൾക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയിലെ ബീഡിൽ സംഘടിപ്പിച്ച പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അജിത് പവാർ.
‘രാഷ്‌ട്രീയത്തിൽ സ്ഥിരമായ ശത്രുവോ മിത്രമോയില്ല. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയാണ് താൻ സഖ്യത്തിൽ ചേരാൻ തീരുമാനിച്ചത്. പ്രതിപക്ഷം എപ്പോഴും തെറ്റായ വിവരങ്ങളാണ് ജനങ്ങൾക്ക് നൽകുന്നത്. ജനങ്ങൾക്ക് വേണ്ടിയാണ് ബിജെപി സർക്കാർ എന്നും പ്രവർത്തിക്കുന്നതെന്നും അജിത് പവാർ പറഞ്ഞു.
അജിത് പവാറിന്റെ അമ്മാവനും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവുമായ ശരത് പവാർ ബീഡിൽ റാലി സംഘടിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് അതേ സ്ഥലത്ത് അജിത് പവാർ റാലി നടത്തിയത്. ശരത് പവാർ ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ടാണ് ജൂലൈ 2-ന് അജിത് പവാർ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
















Comments