ന്യൂഡൽഹി: പാൻകാർഡും ആധാറുമായി ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് പുറത്തു വരുന്നത്. പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ഈ കഴിഞ്ഞ ജൂൺ 30-നാണ് അവസാനിച്ചത്.
ആധാറുമായി പാൻകാർഡ് ബന്ധിപ്പിക്കാത്തതിനാൽ ആദായ നികുതി, സാധാരണ ബാങ്ക് സേവനങ്ങൾ തുടങ്ങിയ പല കാര്യങ്ങളിലും തടസങ്ങൾ
നേരിടുന്നുണ്ട്. എന്നാൽ ശമ്പളം കൃത്യമായി അക്കൗണ്ടിലെത്താൻ പ്രവർത്തന രഹിതമായ പാൻകാർഡ് തടസ്സമാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ പാൻകാർഡ് പ്രവർത്തനരഹിതമാണെങ്കിൽ കൂടി ശമ്പളം അക്കൗണ്ടിലെത്തുന്നതിൽ തടസ്സം നേരിടില്ല. ബാങ്കിംഗ് സേവനങ്ങൾക്ക് തടസ്സം അനുഭവപ്പെടുമെങ്കിലും തുക അക്കൗണ്ടുകളിലേക്കെത്താൻ തടസം ഉണ്ടാകില്ല.
പ്രവർത്തന രഹിതമായ പാൻകാർഡ് ഉള്ളവർക്കും ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അനുമതി നൽകിയിരുന്നു. രാജ്യത്ത് ആദായ നികുതി റിട്ടേൺ പിഴ കൂടാതെ സമർപ്പിക്കുന്നതിനുള്ള സമയപരിധി ജൂലൈ 31-നാണ് അവസാനിച്ചത്.
Comments