വെളിച്ചെണ്ണയുടെ ഗുണങ്ങൾ നമുക്ക് കൃത്യമായി അറിയില്ലെങ്കിലും കുളിക്കുന്നതിന് മുമ്പ് മുഖത്തും ശരീരത്തും ഒക്കെ നന്നായി പുരട്ടാറുണ്ട്. ചർമ്മ സംരക്ഷണത്തിന്റെ ഭാഗമായി മഞ്ഞൾ പോലെയുള്ള വസ്തുക്കൾ വെളിച്ചെണ്ണയ്‌ക്കൊപ്പം ഉപയോഗിക്കാറുണ്ട്. ചർമ്മം തിളങ്ങുന്നതിനായി വെളിച്ചെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. വെളിച്ചെണ്ണയിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണയിൽ ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു എന്നതിനാൽ തന്നെ ഇവ മുഖം മോയ്‌സ്ച്വർ ചെയ്യാൻ സഹായിക്കുന്നു. കൂടാതെ ഈർപ്പമുള്ളതാക്കി ചർമ്മത്തെ സൂക്ഷിക്കാനും സഹായിക്കുന്നു.
വെളിച്ചെണ്ണയിലെ ആന്റിഓക്‌സിഡന്റുകൾ മുഖക്കുരു ഉൾപ്പെടെയുള്ള ചർമ്മ പ്രശ്‌നങ്ങളിൽ നിന്നും സംരക്ഷിക്കും. കൂടാതെ ആന്റ്‌മൈക്രോബിയൽ അണുബാധകളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കും. ഫാറ്റി ആസിഡുകൾ ചർമ്മത്തെ മൃദുവാക്കുന്നതിനും സഹായകമാണ്. പലരുടെയും പ്രധാന പ്രശ്‌നങ്ങൾ ചർമ്മത്തിൽ ചുളിവുകൾ വീഴുന്നു എന്നതാണ്. ഇതിന് ഉത്തമ പരിഹാരം നൽകാൻ വെളിച്ചെണ്ണയ്‌ക്ക് സാധിക്കും..
വെളിച്ചെണ്ണ ഉപയോഗിച്ചുള്ള ചില ഫേയ്‌സ്പാക്കുകൾ ഏതെല്ലാമെന്ന് നോക്കാം…
മഞ്ഞൾ ഫേയ്‌സ്പാക്ക്
- ചേരുവകൾ:
- 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ
- 1/2 ടീസ്പൂൺ മഞ്ഞൾ
- ഉപയോഗിക്കേണ്ട വിധം:
വെളിച്ചെണ്ണയും മഞ്ഞളും നന്നായി മിക്സ് ചെയ്യുക. മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.
പാൽപ്പൊടി ഫേയ്‌സ്പാക്ക്
- ചേരുവകൾ:
- 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ
- 1 ടേബിൾസ്പൂൺ പാൽപ്പൊടി
- ഉപയോഗിക്കേണ്ട വിധം:
വെളിച്ചെണ്ണയും പാൽപ്പൊടിയും നന്നായി മിക്സ് ചെയ്യുക. മുഖത്ത് പുരട്ടി ഏകദേശം 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.
മുട്ട ഫേയ്‌സ്പാക്ക്
- ചേരുവകൾ:
- 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ
- 1 മുട്ടയുടെ വെള്ള
- ഉപയോഗിക്കേണ്ട വിധം:
വെളിച്ചെണ്ണയും മുട്ടയുടെ വെള്ളയും നന്നായി മിക്സ് ചെയ്ത്. മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്.
തേൻ ഫേയ്‌സ്പാക്ക്
- ചേരുവകൾ:
- 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ
- 1 ടേബിൾസ്പൂൺ തേൻ
- ഉപയോഗിക്കേണ്ട വിധം:
വെളിച്ചെണ്ണയും തേനും നന്നായി മിക്സ് ചെയ്യുക. നന്നായി മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.
ഓട്സ് ഫേയ്‌സ്പാക്ക്
- ചേരുവകൾ:
- 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ
- 1 ടേബിൾസ്പൂൺ ഓട്സ് പൊടി
- ഉപയോഗിക്കേണ്ട വിധം:
വെളിച്ചെണ്ണയും ഓട്സ് പൊടിയും നന്നായി മിക്സ് ചെയ്യുക. മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.
പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഫേയ്‌സ്പാക്കുകൾ ഉപയോഗിക്കുന്നതിന് മുമ്പായി ചർമ്മത്തിന് അലർജി ആകുന്നുണ്ടോ എന്ന് പരിശോധിച്ചിരിക്കണം.
















Comments