ഓണക്കാലത്ത് പ്രഥമനില്ലാതെ ഒരു സദ്യയെ കുറിച്ച് ചിന്തിക്കാനാകില്ല. പാലട പ്രഥമൻ, പാൽപ്പായസം, സേമിയ പായസം എന്നിവ ഓണസദ്യയിലെ സ്ഥിരം വിഭവങ്ങളാണ്. എന്നാൽ ഇത്തവണ സ്ഥിരം മധുരങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു പായസമായാലോ. സദ്യ കുശാലായി അല്ലേ… അത്തരത്തിൽ വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന, ഒട്ടും സമയ നഷ്ടമില്ലാത്ത ഒരു പായസമിതാ.. അതും വളരെ രുചിയിൽ ഒരു നേന്ത്രപ്പഴം പ്രഥമൻ.
നേന്ത്രപ്പഴം പ്രഥമൻ ഉണ്ടാക്കുന്നത് ഇങ്ങനെയാണ്.
ആവശ്യമുള്ള സാധനങ്ങൾ
നേന്ത്രപ്പഴം നന്നായി പഴുത്തത് – 4 എണ്ണം
ശർക്കര – 750 ഗ്രാം
തേങ്ങ – 3 എണ്ണം
നെയ്യ് – 50 എംഎൽ
അണ്ടിപരിപ്പ് – 25 ഗ്രാം
നാളികേരം നുറുക്കിയത് കുറച്ച്
തയാറാക്കുന്ന വിധം
നേന്ത്രപ്പഴം നാര് മാറ്റി അധികം കനം കുറയാതെ നുറുക്കി എടുക്കുക. തേങ്ങ ചിരകിയ ശേഷം ഒന്നാം പാല് വെള്ളം ചേർക്കാതെ പിഴിഞ്ഞ് മാറ്റിവെക്കുക. ഒരു കപ്പ് വെള്ളമൊഴിച്ച് ശർക്കര പാനി കാച്ചി തണുക്കാൻ വെക്കുക. ശേഷം രണ്ട് കപ്പ് വെള്ളത്തിൽ രണ്ടാം പാലും പിഴിഞ്ഞ് മാറ്റുക. ചുവട് കട്ടിയുള്ള പാത്രത്തിൽ 2 സ്പൂൾ നെയ് ഒഴിച്ച് അതിലേയ്‌ക്ക് നേന്ത്രപ്പഴം ചേർത്ത് വരട്ടി എടുക്കുക. നേന്ത്രപ്പഴം അധികം ഉടയാതെ കട്ടപിടിക്കാത്ത വിധം വരട്ടുക. ശേഷം എടുത്തുവെച്ചിരിക്കുന്ന ശർക്കര പാനി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പഴവും ശർക്കരയും നന്നായി കുറുകി വരുമ്പോൾ രണ്ടാം പാൽ ചേർത്തു കുറുക്കുക. അവസാനം ഒന്നാം പാലും ചേർത്ത് ഏലക്ക പൊടിയും ചേർത്ത ശേഷം ഇറക്കുക. ഒരു പാൻ വെച്ച് നെയ്യിൽ അണ്ടിപരിപ്പും നാളികേരവും വറുത്ത് ചേർക്കുക.
















Comments