2011-ൽ ലോകകപ്പ് നടക്കുന്ന കാലം. ഇന്ത്യൻജനത ഉറ്റുനോക്കിയത് ഒരു മനുഷ്യനിലേക്ക് മാത്രം. മഹേന്ദ്രസിംഗ് ധോണി! ധോണിയുടെ നേതൃത്വത്തിലാണ് 28 വർഷങ്ങൾക്കു ശേഷം ഇന്ത്യ ലോകകപ്പ് നേടുന്നത്. ഇതോടെ ഏകദിന ലോകകപ്പും ട്വിന്റി- ട്വിന്റി ലോകകപ്പും നേടുന്ന ഓരേയൊരു ക്യാപ്റ്റൻ എന്ന പദവി ക്യാപ്റ്റൻ കൂളിനെ തേടിയെത്തി. 2020 ഓഗസ്റ്റ് 15-നാണ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത്. ഇതിൽ നിന്നും വിരമിച്ചെങ്കിലും പരിശീലനത്തിന് അദ്ദേഹം കുറവുകൾ ഒന്നും തന്നെ വരുത്തിയിട്ടില്ല. ക്രിക്കറ്റിൽ നിന്നും വിരമിച്ച ക്യാപ്റ്റൻ കൂളിന്റെ വാർത്തകൾ സമൂഹ മാദ്ധ്യമങ്ങളിൽ നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറലാവാറുള്ളത്. അത്തരത്തിൽ കൂളായിട്ടൊരു വാർത്തയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
ധോണിയെ കണ്ട ഒരു ആരാധിക ആവേശത്തിൽ കാൽതൊട്ട് വന്ദിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ പെൺകുട്ടിയെ കാലിൽ തൊടുന്നതിൽ നിന്നും പിന്തിരിപ്പിച്ച് ആരാധികയ്‌ക്ക് ഷെയ്ക് ഹാൻഡ് നൽകുകയായിരുന്നു താരം. ധോണിക്കൊപ്പം സംസാരിച്ച് ചിത്രങ്ങൾ പകർത്തിയ ശേഷമാണ് പെൺകുട്ടി മടങ്ങിയത്. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്.
A fan touched MS Dhoni’s feet upon meeting her idol.
An icon – MS…!! pic.twitter.com/RPaqFZv8xm
— Mufaddal Vohra (@mufaddal_vohra) August 27, 2023
“>
Comments