കാറപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഋഷഭ് പന്ത് ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ആശംസകൾ അറിയിച്ച് പരിശീലന ക്യാമ്പിലെത്തി. ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഇന്ത്യയുടെ 17 അംഗ ടീം പരിശീലനം നടത്തുന്നത്. പരിക്കിൽ നിന്ന് മുക്തനാകുന്ന പന്ത് ട്രെയിനിംഗ് ആരംഭിച്ചിട്ടുണ്ട്.
ക്യാപ്റ്റൻ രോഹിത് ശർമ്മ, പരിശീലകൻ രാഹുൽ ദ്രാവിഡ് അടക്കമുള്ളവരുമായി ഏറെ നേരം ചെലവഴിച്ച പന്ത് സഹതാരങ്ങളുമായി സൗഹൃദം പങ്കിട്ടു. കാറപകടത്തിന് ശേഷം താരം ടീമിനെ കാണാൻ വരുന്നത് ആദ്യമാണ്. കർണാടകയിലെ ആളൂരിലാണ് ഇന്ത്യൻ ടീമിന്റെ ക്യാമ്പ്
2022 ഡിസംബർ 30നാണ് അമ്മയെ കാണാൻ വരുന്നതിനിടെ താരത്തിന്റെ കാർ ഡിവൈഡറിൽ ഇടിച്ച് കയറിയത്. പലതവണ തലകീഴായി മറിഞ്ഞ കാർ അഗ്നിക്കിരയായി. പൊട്ടിത്തെറിക്കുന്നതിന് തൊട്ടുമുൻപാണ് താരം കാറിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് നിരവധി ശസ്ത്രക്രിയകളും നടത്തി.
Comments