ഇത്തവണയും പതിവ് തെറ്റിക്കാതെ കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് ബോളിവുഡ് താരവും പാതി മലയാളിയുമായ മലൈക അറോറ. സഹോദരി അമൃത അറോറയ്‌ക്കും മാതാവ് ജോയ്സ് അറോറയ്‌ക്കും അടുത്ത ബന്ധുക്കൾക്കുമൊപ്പമാണ് താരം ഓണം ആഘോഷിച്ചത്.
എല്ലാ വർഷവും താരം തിരുവോണ നാളിൽ കുടുംബത്തോടൊപ്പം ഒരുമിച്ച് കൂടി ഓണം ആഘോഷിക്കാറുണ്ട്. മലൈകയുടെ അമ്മ ജോയിസ് മലയാളിയും പിതാവ് മുംബൈ സ്വദേശിയുമാണ്. താരം എത്ര തിരക്കിലാണെങ്കിലും തിരുവോണ നാളിൽ അമ്മയ്‌ക്കൊപ്പം ഓണം ആഘോഷിക്കാൻ എത്താറുണ്ട്.നിരവധി ബോളിവുഡ് താരങ്ങളും മലൈക പങ്കുവച്ച ഓണ ചിത്രങ്ങൾക്ക് കമന്റുകളുമായി രംഗത്തെത്തി.
അടുത്തിടെ നടൻ അർജുൻ കപ്പൂറുമായി താരം വേർപിരിഞ്ഞെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും ഇരുവരും ഒരുമിച്ചെത്തിയാണ് ഗോസിപ്പുകൾക്ക് മറുപടി പറഞ്ഞത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഉടനെ വിവാഹം ചെയ്യുമെന്നും അഭ്യൂഹമുണ്ട്.
View this post on Instagram
“>
View this post on Instagram
Comments