തൃശൂർ: തിരുവോണനാളിൽ കരുവന്നൂരിൽ പട്ടിണിസമരവുമായി ബിജെപി. 300 കോടിയുടെ സിപിഎം കൊള്ളയിൽ ഓണം മുടങ്ങിയ സഹകാരികൾക്കൊപ്പം കരുവന്നൂർ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ അടുപ്പ് കൂട്ടിയായിരുന്നു സമരം.
ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പട്ടിണി സമരം ബിജെപി പാലക്കാട് മേഖല ഉപാദ്ധ്യക്ഷൻ ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തു. എ.സി മൊയ്തീൻ രാജി വയ്ക്കണമെന്നും ഇരിങ്ങാലക്കുട എംഎൽഎയും മന്ത്രിയുമായ ആർ.ബിന്ദുവിന്റെ കരുവന്നൂരിൽ നിന്നും ലഭിച്ച തിരെഞ്ഞെടുപ്പ് ഫണ്ടിനെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി മണ്ഡലം അദ്ധ്യക്ഷൻ കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം, സംസ്ഥാന കൗൺസിൽ അംഗം കെ സി വേണു മാസ്റ്റർ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
Comments