വെയിൽ ഏൽക്കുന്നത് ഉൾപ്പെടെയുള്ള കാലാവസ്ഥാ പ്രശ്‌നങ്ങൾ മൂലം മുഖത്തിന്റെ നിറം മങ്ങുന്നത് എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ്. മുഖം കഴുകി എന്നത് കൊണ്ടോ എന്തെങ്കിലും പാക്ക് ഇട്ടെന്ന് കരുതിയോ ഇത് പെട്ടെന്ന് മാറണമെന്നില്ല. ഇതിനാൽ തന്നെ മുഖത്തെ കരിവാളിപ്പ് പലരുടെയും ആത്മവിശ്വാസത്തെ ബാധിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ചില പൊടിക്കൈകളുണ്ട്. അവയെന്തൊക്കെയെന്ന് നോക്കാം..
മുഖത്തെ കരുവാളിപ്പ് പൂർണമായും അകറ്റി തിളക്കം നൽകുന്നതിനും മുഖക്കുരുവിന്റെ പ്രശ്‌നത്തിന് പരിഹാരം നൽകാനും സഹായിക്കുന്ന ഫേയ്‌സ്പാക്കാണിത്. ഇതിനായി രണ്ട് ചോരുവകൾ മാത്രം മതിയാകും. ആര്യവേപ്പില, കറ്റാർവാഴ എന്നിവയാണ് ഫേയ്‌സ്പാക്കിന്റെ പ്രധാന ചേരുവകൾ. ഇതിൽ കറ്റാർവാഴ ഉപയോഗിക്കുന്നത് മുഖം തിളങ്ങുന്നതിനും ജലാംശം നിലനിർത്തുന്നതിനും കുളിർമ നൽകുന്നതിനും സഹായിക്കുന്നു. വേപ്പില ഉപയോഗിക്കുന്നതിലൂടെ മുഖത്തിലെ അണുബാധ ഉൾപ്പെടെ അകറ്റി തിളക്കം വീണ്ടെടുക്കാൻ സഹായകമാകുന്നു.
ഫേയ്‌സ്പാക്ക് തയാറേക്കണ്ട രീതി…
കറ്റാർവാഴ എടുത്ത് ഇതിലെ മഞ്ഞ നിറത്തിലുള്ള നീര് കളഞ്ഞതിന് ശേഷം നന്നായി അരിച്ചെടുക്കുക. ഇതിലേക്ക് ഒരു പിടി ആര്യവേപ്പില അരിച്ചെടുത്ത മിശ്രിതം ചേർക്കുക. ഇവ നന്നായി കുഴച്ചെടുത്തതിന് ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. വേപ്പില അടങ്ങിയിട്ടുള്ളതിനാൽ ചുണ്ടിൽ പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. ഇവ മുഖത്ത് ഉണങ്ങി പിടിച്ചതിന് ശേഷം കഴുകി കളയാവുന്നതാണ്.
















Comments