കൊല്ലം: ഓണനാളുകളിൽ മദ്യവിൽപ്പനയ്‌ക്കായി സൂക്ഷിച്ചു വെച്ചിരുന്ന അനധികൃത ഇന്ത്യൻ വിദേശ മദ്യവുമായി യുവതി പിടിയിൽ. കൊല്ലം കടപ്പാക്കട സ്വദേശി ജയ(49) ആണ് എക്‌സൈസിന്റെ പിടിയിലായത്. 60 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് യുവതിയുടെ പക്കൽ നിന്നും എക്‌സൈസ് പിടിച്ചെടുത്തത്. ഇവരോടൊപ്പം കൊല്ലം പുള്ളിക്കട കോളനി രതീഷ് ഭവനിൽ രതീഷിനെയും എക്‌സൈസ് കൂട്ടു പ്രതിയായി പിടിച്ചു. കൊല്ലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി.രാജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്നും വിദേശമദ്യം പിടികൂടിയത്.
അതേസമയം കഴിഞ്ഞ ദിവസങ്ങളിലും വൻ വ്യാജ മദ്യ വേട്ടയാണ് സംസ്ഥാനത്ത് നടന്നത്. ചാവക്കാട് കടപ്പുറം മുനക്കക്കടവിൽ നിന്നും 26.5 ലിറ്റർ വിദേശ മദ്യവും 11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും എക്‌സൈസ് പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ കടപ്പുറം അഴിമുഖം സ്വദേശി ഉണ്ണികോച്ചൻ മോഹനനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
















Comments