അഭിനയജീവിതലെത്തുന്നതിന് മുൻപ് പണ്ട് കണ്ടക്ടറായി ജോലി ചെയ്തിരുന്ന അതേ ബസ് ഡിപ്പോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. ചൊവ്വാഴ്ചയാണ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഡിപ്പോയിൽ അദ്ദേഹം എത്തിയത്. ഡിപ്പോയിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ, ഹെൽപ്പർമാർ എന്നിവരുമായി വിശേഷങ്ങൾ പങ്കിട്ട അദ്ദേഹം ഒരുമിച്ച് ഫോട്ടോ എടുത്ത ശേഷമാണ് അവിടെനിന്ന് മടങ്ങിയത്.
സമൂഹമാദ്ധ്യമത്തിൽ വൈറലാണ് താരത്തിന്റെ ഈ പുതിയ ഫോട്ടോകൾ. നിരവധി ആരാധകരാണ് ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഇതാണ് നമ്മുടെ തലൈവർ എന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.
ബെംഗളൂരുവിൽ ജനിച്ചുവളർന്ന രജനികാന്ത് സിനിമയിൽ എത്തുന്നതിന് മുൻപ് ബസ് കണ്ടക്ടറായും അതിനും മുൻപ് മറ്റ് പല ജോലികളും ചെയ്തിട്ടുണ്ട്. കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും തന്റെ യാത്രക്കാരെ രസിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ടിക്കറ്റ് കീറുന്ന ശൈലിയായിരുന്നു യാത്രക്കാർക്ക് ഏറെ പ്രിയപ്പെട്ടത്. അവരിൽ പലരും ഒരു നടനാകുന്നതിനെ കുറിച്ച് അന്ന് അദ്ദേഹത്തിനോട് ചോദിക്കാറുമുണ്ടായിരുന്നു.അതേസമയം ഹിമാലയൻ സന്ദർശനത്തിന് ശേഷം അടുത്തിടെയാണ് അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയത്.
















Comments