തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ സഹകരണ വകുപ്പ് മന്ത്രി എ.സി. മെയ്തീനും സിപിഎമ്മിനും കുരുക്ക് മുറുകുന്നു. മൊയ്തീന്റെ ബിനാമികളെന്ന് കരുതുന്ന മൂന്ന് പേരെ ഇന്നും, നാളെയുമായി കൊച്ചി ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യും. കിരൺ പി.പി., റഹിം സി. എം, ഷിജു എം.കെ, സതീഷ് കുമാർ.പി എന്നിവർക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നൽകിയിട്ടുള്ളത്. നാളെ ഹാജരാകാനാണ് എ.സി.മൊയ്തീനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മുൻ മന്ത്രിയോട് സ്വത്ത് വിവര രേഖകളുമായി ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സമൻസ് ലഭിച്ചെങ്കിലും എ.സി. മൊയ്തീൻ ഹാജരാകുമോയെന്നതിൽ വ്യക്തതയില്ല. വിഷയത്തെ രാഷ്‌ട്രീയമായി നേരിട്ട് പ്രതിരേധം തീർക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
എ സി മൊയ്തീന്റെ വടക്കാഞ്ചേരിയിലെ വീട്ടിലും, ബിനാമികളെന്ന് സംശയിക്കുന്നവരുടെ വീടുകളിലും, ഓഫീസുകളിലും റെയഡ് നടത്തി ഇ ഡി സാമ്പത്തിക ഇടപാട് രേഖകൾ പിടിച്ചെടുത്തിരുന്നു. റെയ്ഡിനെ തുടർന്ന് കൃത്യമായ കണക്ക് ബോധിപ്പിക്കാനാകാത്ത എ.സി. മൊയ്തീന്റെയും, ഭാര്യയുടെയുടെയും പേരിലുള്ള 28 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപങ്ങൾ ഇ.ഡി. മരവിപ്പിച്ചിരുന്നു. മൊയ്തീനുമായി ബന്ധപ്പെട്ട 15 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
















Comments