അപൂർവ്വമായ സൂപ്പർ ബ്ലൂ മൂൺ പ്രതിഭാസം ഇന്ന് രാത്രി ദൃശ്യമാകും. 2023ലെ ഏറ്റവും വലുതും തെളിച്ചമുള്ളതുമായ ചന്ദ്രനെയാണ് ഇന്ന് ലോകത്തിന് കാണാൻ കഴിയുക. ഭൂമിയോട് ഏറ്റവും അടുത്തുനിൽക്കുന്ന സമയമായതിനാലാണ് ചന്ദ്രനെ അസാധാരണ വലിപ്പത്തിലും പ്രകാശത്തിലും കാണാൻ സാധിക്കുന്നത്. സൂപ്പർ ബ്ലൂ മൂൺ പ്രതിഭാസം ആരംഭിക്കുമ്പോൾ ഭൂമിയിൽ നിന്ന് 3,57,244 കിലോമീറ്റർ മാത്രം അകലെയായിരിക്കും ചന്ദ്രൻ. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനും സൂപ്പർ മൂൺ ഉണ്ടായിരുന്നു.
ഇന്ന് രാത്രി 7.10 മുതൽ പിറ്റേന്ന് പുലർച്ചെ 4.30 വരെ സൂപ്പർ ബ്ലൂ മൂൺ ദൃശ്യമാകുമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ അറിയിക്കുന്നത്. ചന്ദ്രന് സമീപം ശനിയെയും കാണാമെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അടുത്ത സൂപ്പർ ബ്ലൂ മൂൺ ദൃശ്യമാകണമെങ്കിൽ 14 വർഷം കാത്തിരിക്കണമെന്ന് നാസ പറയുന്നു. 2037 ജനുവരിയിലാണ് അടുത്ത സൂപ്പർ ബ്ലൂ മൂൺ പ്രത്യക്ഷപ്പെടുക. ശേഷം അതേ വർഷം മാർച്ചിലും ദൃശ്യമാകുന്നതാണ്.
















Comments