ന്യൂഡൽഹി: തിരുവോണ ദിനത്തിൽ പ്രധാനമന്ത്രപി നരേന്ദ്രമോദിയ്‌ക്ക് ഓണക്കോടിയും പലഹാരങ്ങളും സമ്മാനിച്ച് പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസ്. ഐക്യത്തോടുകൂടി ഓണം ആഘോഷിക്കുന്ന മലയാളികളെ പ്രധാനമന്ത്രിയ്‌ക്ക് വലിയ മതിപ്പാണെന്ന് സിവി ആനന്ദബോസ് പറഞ്ഞു. പാചകവാതക വിലകുറച്ച കേന്ദ്ര സർക്കാർ നടപടി നല്ലതാണെന്നും അദ്ദേഹം പ്രതികരിച്ചു.
ലോകമെമ്പാടുമുളള മലയാളികൾക്ക് പ്രധാനമന്ത്രി മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്നിരുന്നു. ഓണം ആരോഗ്യവും സന്തോഷവും സമൃദ്ധിയും വർഷിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓണം ഒരു ആഗോള ഉത്സവമായി മാറിയെന്നും ഓണം കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
എല്ലാ മലയാളികൾക്കും രാഷ്‌ട്രപതി ദ്രൗപദി മുർമുവും ഓണശംസകൾ നേർന്നിരുന്നു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്‌ട്രപതി സന്ദേശത്തിൽ പറഞ്ഞു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടിയാണ്.
















Comments