ലക്‌നൗ; ജനങ്ങൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന കന്യ യോജന പദ്ധതിയിലെ ഗുണഭോക്താക്കൾക്കൊപ്പമാണ് അദ്ദേഹം രക്ഷാബന്ധൻ ആഘോഷിച്ചത്.
അന്നേദിവസം ജനതാ ദർശനം നടത്തിയ അദ്ദേഹം ഇരുന്നൂറോളം ആളുകളുടെ പരാതികൾ കേട്ടു. പരാതികൾ കേട്ട ശേഷം പാവപ്പെട്ടവരുടെ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആളുകൾക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളാൻ അദ്ദേഹം അധികൃതർക്ക് നിർദ്ദേശവും നൽകി. അതിനോടൊപ്പം സാമ്പത്തിക സഹായം ആവശ്യമായ രോഗികൾക്ക് അടിയന്തര സഹായങ്ങൾ നൽകുന്നതിനാവശ്യമായ കാര്യങ്ങൾ കൈക്കൊള്ളാനും അദ്ദേഹം നിർദ്ദേശം നൽകി.
രക്ഷാബന്ധൻ ദിവസത്തിൽ മുഖ്യമന്ത്രിയെ കാണാൻ മാതാപിതാക്കളോടൊപ്പം എത്തിയ കുഞ്ഞുങ്ങൾക്ക് മധുരം നൽകിയതിനു ശേഷമാണ് അദ്ദേഹം ജനങ്ങളുമായി സംവദിച്ചത്.
Comments