തൃശൂർ: കടൽത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. തൃശൂർ ശ്രീനാരായണപുരത്തെ കടൽത്തീരത്ത് ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് കരയ്‌ക്കടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹം ശ്രദ്ധയിൽപ്പെട്ടതോടെ ഫിഷറീസ് ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് പോലീസിനെ വിവരമറിയിച്ചു. മതിലകം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
















Comments