കോട്ടയം: രണ്ടാം വിമോചന സമരം പുതുപ്പള്ളിയിൽ നിന്നും ആരംഭിക്കുമെന്ന്് ബിജെപി ദേശീയ വക്താവ് ടോം വടക്കൻ. ഇടത് വലത് മുന്നണികൾ പയറ്റുന്നത് ഒത്തു തീർപ്പ് രാഷ്‌ട്രീയമാണ്. ഇതിനെതിരെ പുതുപ്പള്ളിയിൽ വിധി എഴുത്ത് ഉണ്ടാകുമെന്നും ടോം വടക്കൻ പറഞ്ഞു. പുതുപ്പള്ളിയിൽ വികസന നയരേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ ആരോപണം ഉണ്ടായിട്ടും അതിനോട് പ്രതികരിക്കാത്ത മുഖ്യമന്ത്രിയെ കടുത്ത ഭാഷയിൽ അദ്ദേഹം വിമർശിക്കുകയും ചെയ്തു.
പുതുപ്പള്ളിയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വരേണ്ട മാറ്റങ്ങൾ അക്കമിട്ടു നിരത്തിയാണ് എൻഡിഎ കർമ്മ പദ്ധതി തയാറാക്കിയിരിക്കുന്നത്. സ്‌കൂട്ടർ അപകടത്തിൽ കാലിന് പരിക്കേറ്റ പുതുപ്പള്ളി സ്വദേശി വിജയന് കൈമാറി കൊണ്ടാണ് ബിജെപി ദേശീയ വക്താവ് ടോം വടക്കൻ വികസനരേഖ പ്രകാശനം ചെയ്തത്. പുതുപ്പള്ളി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജോർജ് കുര്യൻ, വിവിധ ഘടക കക്ഷി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
















Comments