കോഴിക്കോട്: ഓണം വരാഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾക്ക് സെപ്റ്റംബർ 1-ന് തുടക്കമാകും. വിനോദസഞ്ചാരവകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. ഏഴ് വേദികളിലായി നടക്കുന്ന പരിപാടികളിൽ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടായിരിക്കും പരിപാടികൾ നടക്കുക.
പ്രമുഖർ അണിനിരക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളാണ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ ഒന്നിന് വൈകിട്ട് 5 മണിക്ക് ചെമ്മീൻ ബാൻഡിന്റെ പ്രകടനത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. കൂടാതെ ഏഴ് വേദികളിലായി വ്യത്യസ്തയിനം കലാപരിപാടികൾ നടക്കും.
ബീച്ച് ഫ്രീഡം സ്‌ക്വയർ, ബേപ്പൂർ മിനി സ്റ്റേഡിയം, ഭട്ട് റോഡ്, കുറ്റിച്ചിറ, തളി ,മാനാഞ്ചിറ മൈതാനം , ടൗൺഹാൾ എന്നിവിടങ്ങളിലായാണ് പരിപാടികൾ നടക്കുക. തെയ്യം , ഓട്ടൻ തുള്ളൽ , നാടൻ പാട്ട് , ദഫ്മുട്ട് . രാജ സൂയം കോൽകളി , പൂരക്കളി തുടങ്ങിയ നാടൻ കലാരൂപങ്ങളും വിവിധ വേദികളിൽ അണിനിരക്കും
















Comments