ന്യൂഡൽഹി: ലാപ്‌ടോപ്പ് നിർമാണത്തിനായി 32 കമ്പനികളാണ് ഇന്ത്യയിലേക്ക് എത്തുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായുരുന്നു അദ്ദേഹം പറഞ്ഞു. ഐടി ഹാർഡ്വെയറിനായുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം 2.0ന് സർക്കാരിന് 32 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അതിൽ 25 എണ്ണം ആഭ്യന്തര കമ്പനികളാണെന്നും അദ്ദേഹം പറഞ്ഞു. നവംബർ മുതൽ ലാപ്ടോപ്പ് ഇറക്കുമതിയിൽ സർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്പനികളുടെ വരവ്.
എച്ച്പി, ഡെൽ, ലെനോവോ, തോംസൺ, ഏസർ, ഏസസ് തുടങ്ങിയ കമ്പനികൾ ഈ പദ്ധതിക്ക് കീഴിൽ ലാപ്ടോപ്പുകൾ നിർമ്മിക്കും. എച്ച്പി ലെനോവോ എന്നിവർ സെർവറുകളും സ്ഥാപിക്കും. ആപ്പിൾ പദ്ധതിക്ക് കീഴിൽ അപേക്ഷിച്ചിട്ടില്ലെങ്കിലും ലാപ്‌ടോപ്പിന്റെ ഘടകങ്ങൾ നിർമ്മിക്കുന്നുണ്ട്. ഈ നീക്കം ലാപ്ടോപ്പുകളുടെയും പിസികളുടെയും ഇറക്കുമതിയിൽ കാര്യമായ കുറവ് വരുത്തും. ഇറക്കുമതി നിയന്ത്രണങ്ങൾ ആശങ്കപ്പെടേണ്ടതില്ല. അപേക്ഷകരോടും സംസാരിച്ചെന്നും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി വഴി 3.35 ലക്ഷം കോടി രൂപയുടെ ഉൽപ്പാദനവും 75,000 നേരിട്ടുള്ള തൊഴിലും പ്രതീക്ഷിക്കുന്നു. ലാപ്ടോപ്പുകളുടെ നിർമ്മാണം 2024 ഏപ്രിലോടെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ചൈനീസ് കമ്പനികളിൽ പലതും ഇന്ത്യയിൽ നിർമ്മിക്കുന്ന സെമികണ്ടക്‌റ്റേർസ് ഉപയോഗിക്കുമെമന്നും അദ്ദേഗഹം കൂട്ടിച്ചേർത്തു.
















Comments