തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയറ്റ് ഇന്നും തമ്പുരാൻ കോട്ടയായി തുടരുന്നുവെന്ന് ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മന്ത്രി മുഹമ്മദ് റിയാസിനെ വേദിയിലിരുത്തിയാണ് സച്ചിദാനന്ദ സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ശ്രീനാരായണ ഗുരുദേവന്റ 169- മത് ജൻമദിനത്തോടനുബന്ധിച്ച് ശിവഗിരിയിൽ സംഘടിപ്പിച്ച മഹാസമ്മേളനത്തിലായിരുന്നു സംസ്ഥാന സർക്കാരിനെതിരെ സ്വാമിയുടെ പരാമർശം.
മന്ത്രി റിയാസിന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷമാണ് സ്വാമികൾ വേദിയിൽ അദ്ധ്യക്ഷ പ്രസംഗം നടത്തിയത്. ഇരുമുന്നണികളും മാറി മാറി ഭരിച്ചെങ്കിലും സംസ്ഥാനത്ത് സാമൂഹ്യ നീതി കൈവന്നിട്ടില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ ഗുരു നേതൃത്വം നൽകിയ സാമൂഹിക മുന്നേറ്റം അദ്ദേഹത്തിന്റെ സമാധിയൊടെ അവസാനിച്ചു. അതിന് ശേഷം ഒരു മുന്നേറ്റം ഉണ്ടാക്കാൻ കേരളത്തിന് സാധിച്ചിട്ടില്ല. കേരളത്തിലെ സെക്രട്ടറിയേറ്റിനെ ഗുരു നിത്യചൈതന്യ യതി വിശേഷിപ്പിച്ചത് തമ്പുരാൻ കോട്ടയെന്നാണ്. തമ്പുരാൻ കോട്ടയ്‌ക്ക് ഇന്നും കാര്യമായ വിള്ളലൊന്നും സംഭവിച്ചിട്ടില്ലെന്നും സ്വാമികൾ വ്യക്തമാക്കി.
ദൈവദശകത്തിന് ദേശീയ പ്രാർത്ഥന ഗീതമെന്ന അംഗീകാരം നൽകണെന്ന് സ്വാമി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മുൻപ് സംസ്ഥാനം ഭരിച്ചിരുന്ന എല്ലാം മന്ത്രിസഭകൾക്കും ഇത് സംബന്ധിച്ച് നിവേദനം ശിവഗിരിയിലെ സന്യസിമാർ നൽകിയതാണെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തു.
















Comments