റാഞ്ചി: ക്ലാസിൽ ഹാജരാകാതിരുന്ന 50- ഓളം കുട്ടികളെ മർദ്ദിച്ച് സ്‌കൂളിലെ പ്രധാനാദ്ധ്യാപകൻ. പ്രീ സ്‌കൂൾ മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളെ നിരത്തി നിർത്തിയായിരുന്നു അദ്ധ്യാപകൻ മർദ്ദിച്ചതെന്നാണ് ആരോപണം. കുട്ടികളിൽ ഒരാളുടെ രക്ഷിതാവാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ ഗ്രാമത്തിലെ ചടങ്ങായ കലശ യാത്രയിൽ പങ്കെടുക്കാൻ പോയതിനാലാണ് ക്ലാസിൽ എത്താൻ കഴിയാതിരുന്നതെന്ന് വിദ്യാർത്ഥികൾ അറിയിച്ചിട്ടും അദ്ധ്യാപകൻ കുട്ടികളെ മർദ്ദിച്ചെന്നാണ് ആരോപണം.
ഇക്കാര്യം രക്ഷിതാക്കളോട് പറയരുതെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. എന്നാൽ സംഭവത്തിൽ രക്ഷിതാക്കൾ പ്രതികരിച്ചതോടെ പ്രധാനാദ്ധ്യാപകൻ ആരോപണം നിഷേധിച്ചു. കുട്ടികൾ പറയുന്നത് തെറ്റാണെന്നും കുട്ടികളെ തല്ലിയിട്ടില്ലെന്നും പ്രധാനാദ്ധ്യാപകൻ പ്രതികരിച്ചു. സംഭവത്തിന്റെ പോലീസ് അന്വേഷണം തുടരുകയാണ്.
















Comments